തൃക്കരിപ്പൂര്‍ : 37-മത് സബ് ജൂനിയര്‍ ദേശീയ സബ് ജൂനിയര്‍ ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025 ഡിസംബര്‍ 22 മുതല്‍ 26 വരെ തൃക്കരിപ്പൂര്‍ സെന്റ്.പോള്‍സ് എ യു പി സ്കൂളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. സംഘാടക സമിതി യോഗത്തില്‍ ടെന്നിക്കോയ്റ്റ് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ നിഷാന്ത് കുമാര്‍ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് എം രവി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ ഉദ്ഘാടനം ചെയ്തു.എം മനു, ഇ ശശിധരന്, എം വി സുകുമാരന്‍, വി വി കൃഷ്ണന്, കരീം ചന്തേര, ആര് ഡി ഒ . കെ ബാലഗോപാലന്, നൂറുല്‍ അമീന്, ടെന്നിക്കോയ്റ്റ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ബാലകൃഷ്ണന് മാസ്റ്റര്‍, അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ വി ബിജു, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്യാമ സ്വാമിനാഥന്, ജില്ലാ ട്രഷറര്‍ കെ വി ഗോപാലന് എന്നിവര്‍ സംസാരിച്ചു.കെ ജയജിത്ത് നന്ദി പറഞ്ഞു.സംഘാടക സമിതി ചെയര്മാന് വി കെ ബാവ, വര്‍ക്കിംഗ് ചെയര്മാന് എം രവി മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ ഉദിനൂര്‍ കെ വി ഗോപാലന് ,ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ വി ബിജു, ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ കെ നിഷാന്ത് കുമാര്‍, ചീഫ് കോ ഓഡിനേറ്റര്‍ ടി വി ബാലന്, ട്രഷറര്‍ കെ ജയജിത്ത് എന്നിവരെ യോഗംതെരഞ്ഞെടുത്തു.
