കീക്കാനം രാമചന്ദ്ര റാവു മെമ്മോറിയല്‍ ഗവ:യു പി സ്‌കൂളില്‍ പുനര്‍ നിര്‍മ്മിച്ച മതിലും വാഷ് ഏരിയയും സജ്ജമായി;പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ നിര്‍വ്വഹിച്ചു

പള്ളിക്കര : കീക്കാന്‍ : 112 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാമ ചന്ദ്ര റാവു മെമ്മോറിയല്‍ ഗവ. യു.പി.സ്‌കൂളില്‍ മഴക്കാലത്ത് തകര്‍ന്നുവീണു സ്‌കൂളിന് തന്നെ ഭീഷണിയായിരുന്ന മതില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് നാലരലക്ഷം രൂപ ഓണ്‍ഫണ്ടില്‍ വകയിരുത്തി പുനര്‍ നിര്‍മ്മിച്ചു നല്‍കി . ഇതോടൊപ്പം കുട്ടികള്‍ക്കായുള്ള മികച്ച വാഷ് ഏരിയയും സജ്ജമാക്കി. പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍ നിര്‍വഹിച്ചു. പ്രഥമ അധ്യാപകന്‍ കെ. എം ദിലീപ്കുമാര്‍ സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി .പിടിഎ പ്രസിഡണ്ട് പ്രശാന്തകുമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍, കോണ്‍ട്രാക്ടര്‍ സുകേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ, വാര്‍ഡ് മെമ്പര്‍ രാധിക എന്നിവരും എസ്.എം.സി ചെയര്‍മാന്‍ സതീഷ് കാവടി, അബ്ദുള്‍ റഹ്‌മാന്‍ മാസ്റ്റര്‍, രവിവര്‍മ്മന്‍ മാസ്റ്റര്‍, നാരായണന്‍ കെ. ,കെ എം അഷ്‌റഫ്, മധു ,ഷറഫുദ്ദീന്‍, സവിത ,വിമല , ധന്യ എന്നിവരും സംസാരിച്ചു. സുരേഖ ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.

error: Content is protected !!