ജെ സി ഐ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച സ്പീഡ് ബ്രേക്കര്‍ നാടിന് സമര്‍പ്പിച്ചു; അമ്പലത്തറ സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ അമ്പലത്തറ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി വി രാജേഷിന് സ്പീഡ് ബ്രേക്കര്‍ കൈമാറി ഉദ്ഘാടനം ചെയ്തു

അമ്പലത്തറ : ജെ സി ഐ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച സ്പീഡ് ബ്രേക്കര്‍ നാടിന് സമര്‍പ്പിച്ചു. എന്‍ എസ് എസ് യൂണിറ്റ് ജിവിഎച്ച്എസ്എസ്അമ്പലത്തറ, ജനമൈത്രി പോലീസ്, ലൈഫ് ഓഡിയോളജി എന്നിവയുമായി സഹകരിച്ചാണ് സ്പീഡ് ബ്രേക്കര്‍ നിര്‍മിച്ചത്. അമ്പലത്തറ സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ . അമ്പലത്തറ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി വി രാജേഷിന് സ്പീഡ് ബ്രേക്കര്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ജെസിഐ കാഞ്ഞങ്ങാട് പ്രസിഡന്റ് രതീഷ് അമ്പലത്തറ അദ്ധ്യക്ഷനായി. പ്രോഗ്രാം ഡയറക്ടര്‍ രഞ്ജിത്ത് കുമാര്‍ സ്വാഗതം പറഞ്ഞു.വാര്‍ഡ് മെമ്പര്‍മാരായ ഡോ സി കെ സബിത, എ.വി. കുഞ്ഞമ്പു എന്നിവര്‍ മുഖ്യാതിഥികളായി. ജെസിഐ കാഞ്ഞങ്ങാട് പാസ്റ്റ് പ്രസിഡന്റ് ചാന്തേഷ് ചന്ദ്രന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രമോദ്, എസ് എം എ ചെയര്‍മാന്‍ സുരേഷ് നാരായണന്‍ ,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജഗദീശന്‍ മാസ്റ്റര്‍ , ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് പ്രകാശന്‍, എസ് എം സി ചെയര്‍മാന്‍ മനോജ് കുമാര്‍, കാഞ്ഞങ്ങാട് ലൈഫ് ഓഡിയോളജി ഉടമ ഗലീഷ് , ഡോ. നിതാന്ത് ബാല്‍ശ്യാം , ഡോ. ജയശങ്കര്‍,രാജേഷ് സ്‌കറിയ, മധുസൂതനന്‍, അര്‍ജുന്‍ മനോഹരന്‍ ,ജിഞ്ചു മാത്യു , ജോബിമോന്‍, നിമിഷ നിതാന്ത് , അശ്വതി ചാന്തേഷ് എന്നിവര്‍ സംസാരിച്ചു.

 

 

error: Content is protected !!