പരപ്പ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിക്കുന്ന കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണം ഉദ്ഘാടനം; പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി  നിര്‍വ്വഹിച്ചു

പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണം ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി നിര്‍വ്വഹിച്ചു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി മുഖ്യാതിഥിയായി. ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അജിത്ത് കുമാര്‍, പഞ്ചായത്ത് മെമ്പര്‍ വി സന്ധ്യ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി നാരായണന്‍, ആസൂത്രണ സമിതി അംഗം കെ കുമാരന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ പി ധന്യ സ്വാഗതവും പഞ്ചായത്ത് ജെ ഡി ഒ ജയരാജ് പി കെ നന്ദിയും പറഞ്ഞു.

error: Content is protected !!