മടിക്കൈ ചെരണത്തല മൂലക്ക് തറവാട് മുത്തപ്പന്‍ ക്ഷേത്രം നിര്‍മ്മിച്ച തുമ്പയും തുളസിയും എന്ന ഭക്തിഗാന വിഡിയോ ആല്‍ബം സിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ പ്രകാശനം ചെയ്തു. തറവാട്ട് കാരണവര്‍ മൂലക്ക് നാരായണന്‍ ഭദ്രദീപം കൊളുത്തി.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുണാകരന്‍ ബാനം അധ്യക്ഷം വഹിച്ചു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍ ,കെ പ്രഭാകരന്‍, ശ്യാമ ശശി, ആറ്റിപ്പില്‍ വിനോദ് , ബാലന്‍ മാസ്റ്റര്‍, സോമന്‍ മാസ്റ്റര്‍, ശ്രീകണ്ഠന്‍ നായര്‍ ,പി ബാലകൃഷ്ണന്‍ , സന്തോഷ് മാട്ടുമ്മല്‍ , എന്നിവര്‍ സംസാരിച്ചു. പ്രഭാകരന്‍ ബങ്കളത്തിന്റെ വരികള്‍ക്ക് വി ജി മനോജ് കുമാര്‍ ഈണം നല്‍കി.ആലാപനം രതീഷ് കണ്ടടുക്കം നിഷാന്ത് തല യടുക്കമാണ് ആല്‍ബത്തിന്റെ സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചത്. ക്യാമറ അനൂപ് കയ്യൂര്‍. മൂലക്ക് സന്തോഷ്സ്വാഗതം പറഞ്ഞു.
