നീലേശ്വരം :കേന്ദ്രസര്‍ക്കാറിന്റെ ജനപ്രിയ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം പട്ടേനയില്‍ ശിലാസ്ഥാപനം നടത്തിയഎ എഎം സബ് ഹെല്‍ത്ത് സെന്റര്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാറിന്റെ പദ്ധതിയാണ്. ഇത് മറച്ചുവെച്ചുകൊണ്ട് മുനിസിപ്പാലിറ്റി ആരോഗ്യ ആരോഗ്യമേഖലയുടെ വികസനം നടപ്പിലാക്കാന്‍ വേണ്ടി തനതു പദ്ധതിയില്‍ നടപ്പിലാക്കുന്നുയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസം തറക്കല്‍ ഇടല്‍ പരിപാടിയോട് അനുബന്ധിച്ച് നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണയെന്ന് പറയാനോ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ മേഖലയുടെ വികാസത്തിന് വേണ്ടി നടത്തുന്ന പദ്ധതികളെ കുറിച്ച് ഒന്നും പറയാതെ തങ്ങളുടെ പരിപാടി ആക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനുള്ള ഇത്തരം ശ്രമങ്ങള്‍ ജനം തിരിച്ചറിയുമെന്നും കേന്ദ്രഫണ്ട് ഉപയോഗിച്ച് വികസനം നടത്തുകയും പിന്നീട് ഇത് മറച്ചുവെക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് തുറന്നുകാണിക്കുമെന്ന് ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്വ്യക്തമാക്കി.
