നെല്ലിക്കാട്ട് ഈങ്ങയില്‍ വീട് തറവാട് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാളെ മുതല്‍

കാഞ്ഞങ്ങാട്:പുരാതനവും ചരിത്ര പ്രാധാന്യവുമുള്ള കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ എക്‌സൈസ് ഓഫീസിന് സമീപത്തായുള്ള നെല്ലിക്കാട്ട് ഈങ്ങയില്‍ വീട് തറവാട് ശ്രീമത് ഭാഗവത സപ്താഹ യജ്ഞം നവംബര്‍ 7 ന് ആരംഭിക്കും. ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ യജ്ഞ ആചാര്യന്‍ ബ്രഹ്‌മശ്രീ മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരിയും സംഘവുമാണ് പാരായണം നടത്തുന്നത്. നാളെ രാവിലെ കലവറക്കല്‍ ,വൈകുന്നേരം ആചാര്യ വരവേല്‍പ്പ് എന്നിവ നടക്കും തുടര്‍ന്ന് 14 വരെ എല്ലാദിവസവും രാവിലെ ആറുമണി മുതല്‍ വൈകിട്ട് 6 മണി വരെ പാരായണം ഉണ്ടാകും. ഓരോ ദിവസവും വിവിധ പൂജാദി കര്‍മ്മങ്ങള്‍ ,അനുബന്ധ പ്രാര്‍ത്ഥനകളുംഉണ്ടാകും.

error: Content is protected !!