പുല്ലൂര്‍ താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം ആഘോഷ കമ്മിറ്റി രൂപീകരണയോഗം 9ന്

പുല്ലൂര്‍: താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2026 ല്‍ നടക്കുന്ന വയനാട്ടുകുലവന്‍ ദൈവം കെട്ട് മഹോല്‍സവത്തിന്റെ വിജയത്തിനായിട്ടുള്ള ആഘോഷ കമ്മിറ്റി രൂപീകരണയോഗം നവംബര്‍ 9 ന് രാവിലെ 10 മണിക്ക് ദേവസ്ഥാന പരിസരത്ത് വച്ച് നടക്കും.രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ മുഖ്യാതിഥിയാവും പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍,വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, ആചാരസ്ഥാനികര്‍ തുടങ്ങി നിരവധി ചടങ്ങില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

 

error: Content is protected !!