കാഞ്ഞങ്ങാട് നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ആലാമിപള്ളി പുതിയ ബസ്സ്റ്റാന്‍ഡില്‍ നഗരസഭയുടെ തനത് ഫണ്ട് 34 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച വിശാലമായ മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം നടന്നു. ആലാമിപള്ളി ബസ്സ്റ്റാന്‍ഡ് പടിഞ്ഞാറുവശം ട്രഷറിയോട് ചേര്‍ന്നാണ് കോണ്‍ഫറന്‍സ് ഹാള്‍പ്രവര്‍ത്തിക്കുന്നത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു . വൈസ് ചെയര്‍മ്മാന്‍ ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ലത, കെ അനീശന്‍, കെ പ്രഭാവതി, കെ വി സരസ്വതി, അഹമ്മദ് അലി, കൗണ്‍സിലര്‍മാരായ പള്ളിക്കൈ രാധാകൃഷ്ണന്‍, കെ വി മായാകുമാരി, എന്നിവര്‍സംസാരിച്ചു.

error: Content is protected !!