സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ വായ്പാ പിരിവുകാരുടെ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ ഉടന്‍ നടപ്പാക്കുക:ദിനേശ് പെരുവണ്ണ; കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് അസോസിയേഷന്‍ കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അസി:റജിസ്ട്രാര്‍ ഓഫീസിന് മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാഞ്ഞങ്ങാട്:സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ വായ്പ പിരിവുകാരുടെ നിലവില്‍ സര്‍ക്കാറുകള്‍ ഇറക്കിയ ഉത്തരവുകള്‍ ഒന്നും തന്നെ നടപ്പിലാക്കായില്ല എന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കളക്ടേര്‍സ് അസോസിയേഷന്‍ കേരള (സി ബി ഡി സി എ) സംസ്ഥാന പ്രസിഡണ്ട് ദിനേശ് പെരുവണ്ണ പറഞ്ഞു. സി ബി ഡി സി എ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അസിസ്റ്റന്റ് റജിസ്ട്രാര്‍ ഓഫീസറുടെ കാര്യാലയത്തിന് മുമ്പില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിനേശ് പെരുവണ്ണ. സഹകരണ സ്ഥാപനങ്ങള്‍ ബഹുഭൂരിപക്ഷവും നടപ്പിലാക്കുന്നില്ല;159/2009 അതിനുശേഷം ഇറങ്ങിയ 87/2015 ഉത്തരവ് പ്രകാരം കളക്ഷന്‍ ഏജന്റ് മാരുടെ വിരമിക്കല്‍ പ്രായം കണക്കാക്കി കൊണ്ടും എന്നാല്‍ 25% തൊഴില്‍ സംവരണം ഉറപ്പുവരുത്തിക്കൊണ്ടുമുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. പെന്‍ഷന്‍ ബോര്‍ഡില്‍ ജീവനക്കാര്‍ക്കുള്ളത് പോലെ പെന്‍ഷന്‍ ബോര്‍ഡിലും കളക്ഷന്‍ ഏജന്റ് മാര്‍ക്ക് അംഗത്വം നല്‍കിയെങ്കിലും നാലു ലക്ഷം രൂപ വിരമിക്കല്‍ ആകുന്ന സമയത്ത് സംഘത്തിന്റെ കോണ്‍ട്രിബ്യൂഷന്‍ അടക്കം അടച്ചു തീര്‍ത്താല്‍ മാത്രമേ പെന്‍ഷന്‍ ലഭിക്കു എന്നുള്ളതാണ് എന്നാല്‍ അത് 4000 രൂപയാണ് 4 ലക്ഷം രൂപ അടച്ചാല്‍ ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്നത് എന്നും അതില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി ബി ഡി സി എ ജില്ലാ പ്രസിഡണ്ട് സരിജ ബാബു അദ്ധ്യക്ഷയായി.കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പി.വി.ചന്ദ്രശേഖരന്‍ ആശംസകള്‍ നല്‍കി സംസാരിച്ചു. ജില്ലാ സെക്രട്ടറി രാജീവന്‍ വെള്ളിക്കോത്ത് സ്വാഗതവും ജില്ല ട്രഷറര്‍ എം.കെ.ഫസല്‍ റഹിമാന്‍ നന്ദിയും പറഞ്ഞു. ധര്‍ണ്ണയ്ക്ക് മുമ്പായി നടന്ന മാര്‍ച്ചിന് സുരേഷ് കരിങ്ങാട്ട്,കെ.സരിത,സിന്ധു,സത്യഭാമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിക്ഷേപ വായ്പാ പിരിവുകാരുടെ കെട്ടികിടക്കുന്ന അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുക്കുക,നിക്ഷേപ വായ്പാ പിരിവ്കാരോടുളള വിവേചനം അവസാനിപ്പിക്കുക,189/2009,87/15 ഉത്തരവുകള്‍ ഇനിയും കാലതാമസം കൂടാതെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം അസിസ്റ്റന്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ ഭാരവാഹികള്‍കൈമാറി.

error: Content is protected !!