പെരിയ ബസാര്‍ മുതല്‍ ആയമ്പാറ വരെ റോഡരികില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക: ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) പെരിയ ബസാര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സമാപിച്ചു

കാഞ്ഞങ്ങാട് :  പെരിയ ബസാര്‍ മുതല്‍ ആയമ്പാറ വരെ റോഡരികില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക. ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) പെരിയ ബസാര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സമാപിച്ചു. പെരിയ ബസാര്‍ ശേഖരന്‍ നായര്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് മൊയ്ദുവിന്റെ ആദ്ധ്യക്ഷതയില്‍ ഓട്ടോ തൊഴിലാളി യൂണിയന്‍(സി ഐ ടി യു) കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് എം പൊക്ലന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍കുമാര്‍ രക്തസാക്ഷി പ്രമേയവും രാജശേഖരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി രമേശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സത്യന്‍ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി രാഘവന്‍ പള്ളത്തിങ്കാല്‍, ,ഓട്ടോ തൊഴിലാളി യൂണിയന്‍ പുല്ലൂര്‍-പെരിയ ഡിവിഷന്‍ സെക്രട്ടറി സുനില്‍കുമാര്‍ വേലാശ്വരം, ഡിവിഷന്‍ പ്രസിഡന്റ് രാജന്‍ അമ്പത്തറ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രസിഡന്റ് മൊയ്ദു പതാക ഉയര്‍ത്തി.പുതിയ ഭാരവാഹികളായി മൊയ്ദു (പ്രസിഡന്റ് ), സുനില്‍കുമാര്‍ (വൈസ് പ്രസിഡന്റ് ), രമേശന്‍( സെക്രട്ടറി ), അശോകന്‍ ( ജോയിന്റ് സെക്രട്ടറി ) , സത്യന്‍ (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

error: Content is protected !!