പള്ളിക്കര : തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുന്ന കെമിക്കലുകള്‍ ഒഴിവാക്കി പ്രകൃതി ദത്തമായ പെയിന്റുകള്‍ ഉത്പാദിപ്പിക്കാന്‍ പെയിന്റ് കമ്പനികള്‍ തയ്യാറാകണമെന്ന് ആള്‍ കേരള പെയിന്റേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സിഐടിയു കാസര്‍കോട് ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പള്ളിക്കര ബീച്ച് പാര്‍ക്കില്‍ സിഐടിയു കാസര്‍കോട് ജില്ല പ്രസിഡണ്ട് പി മണി മോഹന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സുധാകരന്‍ പള്ളിക്കര അധ്യക്ഷനായി. സിഐടിയു ഉദുമ ഏരിയ സെക്രട്ടറി ഇ മനോജ് കുമാര്‍, കേരള പെയിന്റേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സിഐടിയു സംസ്ഥാന സെക്രട്ടറി പ്രകാശന്‍ ചുങ്കത്ത്, സംസ്ഥാന കമ്മിറ്റി അംഗം ബിജോയ്, പ്രദീപന്‍ കാട്ടാമ്പള്ളി, ശശി രാവണീശ്വരം എന്നിവര്‍ സംസാരിച്ചു. വി നാരായണന്‍ സ്വാഗതവും സതീശന്‍ ചെറക്കാപ്പാറ നന്ദിയും പറഞ്ഞു. സംഘടനക്ക് പ്രഥമ ജില്ല കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികള്‍: കെ ശശി രാവണീശ്വരം ( പ്രസിഡണ്ട് ), മോഹനന്‍ മടിക്കൈ, കപില്‍ പനത്തടി, വി നാരായണന്‍ മുക്കൂട് (വൈസ് പ്രസിഡണ്ടുമാര്‍), പ്രദീപന്‍ കാട്ടാമ്പള്ളി (സെക്രട്ടറി), ദിനേശന്‍ ചന്തേര, സമീര്‍ കെ, സതീശന്‍ ചെറക്കാപാറ (ജോ.സെക്രട്ടറിമാര്‍), സുധാകരന്‍ പള്ളിക്കര(ട്രഷറര്‍)
