അമ്പലത്തറ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി അഖിലകേരള നാടകോത്സവം; ലോഗോ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് : അമ്പലത്തറ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി അഖിലകേരള നാടകോത്സവം നവംബര്‍ 28 മുതല്‍ ഡിസംബര്‍ 7 വരെ നടക്കുന്ന സംഘാടകര്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. നാടകോത്സവത്തിന്റെ ലോഗോ പ്രകാശനം കേരള സംഗീത നാടക അക്കാദമി അംഗം രാജ്‌മോഹന്‍ നീലേശ്വരം നിര്‍വഹിച്ചു. ചിത്രകാരന്‍ രാജേന്ദ്രന്‍ മീങ്ങോത്ത് ആണ് ലോഗോ രൂപകല്പന ചെയ്തത്. 28ന് കാഞ്ഞങ്ങാട് ജനനിയുടെ ചൂട്ട്, 29ന് വള്ളുവനാട് ബ്രഹ്‌മയുടെ പകലില്‍ മറഞ്ഞൊരാള്‍. 30ന് തിരുവനന്തപുരം അജന്തയുടെ വംശം, ഡിസംബര്‍ ഒന്നിന്
തിരുവനന്തപുരം സൗപര്‍ണികയുടെ താഴ് വാരം, 2ന് ശ്രീശിവബേളൂര്‍ അവതരിപ്പിക്കുന്ന മഞ്ഞ് പെയ്യുന്ന മനസ്സ് എന്നി നാടകങ്ങള്‍ അരങ്ങേറുന്നതാണ്. എല്ലാ ദിവസവും രാത്രി എട്ടുമണിക്കാണ് നാടകം. നാടകോത്സവത്തിന് മുന്നോടിയായി അംഗത്വ ക്യാമ്പയിന്‍, നാടക പ്രവര്‍ത്തക സംഗമം, ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍, വിളംബര ജാഥ തെരുവ് നാടകം എന്നിവ നടത്തും. ഓരോ ദിവസത്തെയും നാടകാവതരണത്തിന് മുമ്പ് മടിക്കൈ നാദക്കോട്ട് കഴകം അവതരിപ്പിക്കുന്ന വനിതകളുടെ പൂരക്കളി, രമേശന്‍, മലയാറ്റുകര ചിട്ടപ്പെടുത്തിയ ഗോത്ര ബന്ധു കലാസമിതി തായന്നൂരിന്റെ പണിയ നൃത്തം, മെന്റലിസ്റ്റ് സുരേഷ് നാരായണന്‍ ഒരുക്കുന്ന മനസിന്റെ കാണപ്പുറങ്ങള്‍, നാടക ഗാനലാപനം, കൈകൊട്ടിക്കളി എന്നിങ്ങനെയുള്ള വൈവിദ്ധ്യങ്ങളായ പരിപാടികള്‍ നാടകോത്സവത്തിന് മാറ്റ് കൂട്ടുന്നതിനായി അരങ്ങേറുന്നതാണ്. എല്ലാ ദിവസങ്ങളിലും ഓപ്പണ്‍ ഫോറം ഉണ്ടായിരിക്കും.
ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പ്രസിഡന്റ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍. സെക്രട്ടറി കെ. വി നാരായണന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ രവിന്ദ്രന്‍ മുങ്ങത്ത്, സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായ പി. പത്മാവതി ,സരിജ ബാബു,മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ബാബു കോട്ടപ്പാറ, കണ്‍വീനര്‍ കെ. എ റഹ്‌മാന്‍ അമ്പലത്തറ,സുരേന്ദ്രന്‍ കൊമ്പിച്ചടുക്കം. വിനോദ് അമ്പലത്തറ, ഗോപി മുളവിന്നൂര്‍, ദിവ്യ ടീച്ചര്‍, രാജന്‍ ചെറുവലം എന്നിവര്‍ പങ്കെടുത്തു. സംഘാടക സമിതി ജനറല്‍ കണ്‍വിനര്‍ പി വി ജയരാജ് സ്വാഗതവും രാജേന്ദ്രന്‍ മീങ്ങോത്ത് നന്ദിയുംപറഞ്ഞു

 

error: Content is protected !!