സര്‍ക്കാര്‍ ഇന്‍ഷൂര്‍ തുക കുടിശ്ശിക: പിന്‍മാറി സ്വകാര്യ ഡയലിസസ് കേന്ദ്രങ്ങള്‍; ചികില്‍സ നിഷേധിക്കപ്പെട്ട് വൃക്ക രോഗികള്‍

കാഞ്ഞങ്ങാട്: സ്വകാര്യ ആ ശ്യപത്രികള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ചികില്‍സ നിഷേധിക്കപ്പെട്ട വൃക്ക രോഗികള്‍ കടുത്ത ദുരിതത്തില്‍ . കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ സ്‌കീമുകളില്ലായി ഡയലിസസ് രോഗികള്‍ക്ക് നല്‍കുന്ന ഇന്‍ഷൂറന്‍സ് തുക നല്‍കാത്തതിനാല്‍ ജില്ലയിലെ സ്വാകാര്യ ഡയലിസസ് കേന്ദ്രങ്ങളെ ആശ്രയിക്കുന്ന 1500 ഓളം രോഗികളാണ് കടുത്ത പ്രയാസത്തിലായിരിക്കുന്നതെന്ന് വൃക്ക രോഗികളുടെ കുട്ടായ്മയായ പ്രോഫ ചാരിറ്റിബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്ത സ മ്മേളനത്തില്‍ അറിയിച്ചു.

ജില്ലയില്‍ ഗവണ്‍മെന്റ് തലത്തില്‍ ഡയാലിസിസ് സൗകര്യം ഉള്ളത് കേവലം ആറോ ഏഴോ സ്ഥലത്ത് വെറും 200 ല്‍ താഴെ പേര്‍ക്ക് മാത്രമാണ്. ബാക്കി വരുന്ന 1000 ല്‍ പരം ഡയാലിസിസ് രോഗികളും പ്രൈവറ്റ് ഡയാലിസിസ് കേന്ദ്രങ്ങളെയാണ് ആശ്രയിച്ച് വരുന്നത്. ഇവിടെ ആരോഗ്യ കാര്‍ഡ് ഉപയോഗിച്ചാണ് ഏകദേശം രോഗികളും ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കേണ്ട ഇന്‍ഷൂറന്‍സ് തുക കൂടിശിക വരുത്തി തുക നല്‍കാതെ ആയതോടെ സ്വകാര്യ ഡയാലിസിസ് സെന്ററുകള്‍ ആ രോഗ്യ ഇന്‍ഷൂറന്‍സ് സ്‌കീമില്‍ നിന്നും പിന്‍മാറുകയാണ്. ഇത് വൃക്ക രോഗികളു ടെ ജീവിതം കടുത്ത പ്രയാസത്തി ലേക്കാണ് തള്ളി വിട്ടിരിക്കുന്നത്.

സ്വകാര്യ ഡയലിസസ് സെന്ററുകള്‍ ഒക്ടോബര്‍ ഒന്നാം തിയതി മുതല്‍ ഡയാലിസിസ് ചെയ്യുന്നത് നിര്‍ത്തി വെയ്ക്കുകയാണെന്ന് അറിയിച്ചത്കൊണ്ട്, പോര്‍ഫ് ജില്ലാ കമ്മിറ്റി കേരള ആരോഗ്യ മന്ത്രി, ആരോഗ്യ സെക്രട്ടറി, ജില്ലാ കളക്ടര്‍, കേരള ഹെല്‍ത്ത് ഏജന്‍സി ഡയരക്ടര്‍ മുതലായവക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ കളക്ടറും ഹെല്‍ത്ത് ഏജന്‍സിയും ഇടപ്പെട്ട് 15 ദിവസത്തേയ്ക്ക് കൂടി ഡയാലിസിസ് നിര്‍ത്തിവെയ്ക്കുന്നത് നീട്ടി വെയ്ക്കണമെന്ന് ആവശ്യപ്പെടുകയും കാസര്‍കോട് കൂടുതല്‍ ഇന്‍ഷൂറന്‍സ് തുക ലഭിക്കാനുള്ള കാമത്ത് ഡയാലിസിസ് സെന്റര്‍ അധികൃതരുമായി കേരള ഹെല്‍ത്ത് ഏജന്‍സി ഓക്ടോബര്‍ 4ാ ം തിയതി ഒരു ഓണ്‍ലൈന്‍ മീറ്റിംഗ് ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ ചെയര്‍മാനായി നടത്തപ്പെടുക ഉണ്ടായി. യോഗത്തില്‍ ഒക്ടോബര്‍ 30 നകം നാല്‍പത് ശതമാനം തുക നല്‍കുമെന്ന് ഉറപ്പ് നല്‍കയുണ്ടായി. പക്ഷേ ഇന്ന് വരെ ഒരു രൂപ പോലും നല്‍കുകയോ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു നടപടി സ്വീകരിച്ചതായോ കാണുന്നില്ല. കൂടാതെ 48 മണിക്കൂര്‍ കൊണ്ട് പരിഹാരം കാണും എന്ന ഉറപ്പ് നല്‍കിയ സി.എം വിത്ത് മി എന്ന ടോള്‍ ഫ്രീ നമ്പറില്‍ ജില്ലാ കമ്മിറ്റി പരാതി നല്‍കിയെങ്കിലും ദിവസങ്ങളോളം കഴിഞ്ഞിട്ടും പരിഹാരമോ ഒരു മറുപടിയാ ലഭിച്ചിട്ടില്ല. അത് കൊണ്ട് തന്നെ1000 ല്‍ പരം വൃക്കരോഗികള്‍ ജീവന്‍ നില നിര്‍ത്താന്‍ എന്ത് ചെയ്യും എന്ന് അറിയാതെ വളരെയധികം വിഷമിച്ചിരിക്കുന്ന സ്ഥിതിയിലാണ് ഉള്ളത്. ഈ ഘട്ടത്തില്‍ പ്രത്യകിച്ച് ജില്ലയുടെ ആരോഗ്യ മേഖലയിലെ ശോചനീയവസ്ഥ കണക്കിലെടുത്ത് കൊണ്ട് ഇന്‍ഷൂറന്‍സ് തുക മുന്‍ഗണന അടിസ്ഥാനത്തില്‍ അതാത് ഡയാലിസിസ് സെന്ററുകള്‍ക്ക് എത്രയും പെട്ടന്ന് വിതരണം ചെയ്യണ മെന്നും ഭാരവാഹികള്‍ കൂട്ടി ചേര്‍ത്തു. വാര്‍ത്ത സ മ്മേളനത്തില്‍
ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുല്‍സലാം, സെക്രട്ടറി വിനോദ് മാവുങ്കല്‍,വാസു മുതിയകാല്‍, കെ. ബാലകൃഷ്ണന്‍, എം.നസറുദ്ദീന്‍ ഖാലിദ് കൊളവയല്‍ എന്നിവര്‍സംബന്ധിച്ചു

 

error: Content is protected !!