കാഞ്ഞങ്ങാട് :കണ്ണൂര്‍ യൂണിവേഴ്സ് സിറ്റി ബി എസ് സി പോളിമര്‍ കെമിസ്ട്രി പരീക്ഷയില്‍ കോട്ടപ്പാറയിലെ കെ. പൂജാലക്ഷ്മിക്ക്
മൂന്നാം റാങ്ക്. മാവുങ്കാല്‍ രാംനഗര്‍ സ്കൂളില്‍ നിന്ന് എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്
വാങ്ങിയാരുന്നു. മടിക്കൈ അമ്പലത്തറ സ്കൂളില്‍ 98ശതമാനം വാങ്ങി പ്ലസ് ടു പൂര്‍ത്തിയാക്കി. പിന്നീട് തുടര്‍ പഠനം നെഹ്റു ആട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ചേരുകയായിരുന്നു. മൂന്നാം റാങ്ക് കൂട്ടുകാരായ പൂജാലക്ഷ്മിയും, ഹാദിയയും പങ്കിട്ടെടുത്തു.
കോട്ടപ്പാറയില്‍ താമസിക്കുന്ന എം അഭയന് – ശാന്തിനി ദമ്പതികളുടെ മകളാണ് .സഹോദരിപുണ്യ ലക്ഷ്മി.
