സര്‍വ്വീസ് റോഡുകളുടെയും വിവിധ ഭാഗങ്ങളിലേക്കുള്ള അനുബന്ധ റോഡുകളുടെയും പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് വാഹന ഗതാഗതം സുഗമമാക്കണം: ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) പുല്ലൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം

കാഞ്ഞങ്ങാട് : പുല്ലൂരില്‍ ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താറുമാറായി കിടക്കുന്ന സര്‍വ്വീസ് റോഡുകളുടെയും വിവിധ ഭാഗങ്ങളിലേക്കുള്ള അനുബന്ധ റോഡുകളുടെയും പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് വാഹന ഗതാഗതം സുഗമമാക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) പുല്ലൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുല്ലൂര്‍ ടി വി കരിയന്‍ നഗറില്‍ (ഏ കെ ജി സ്മാരക ഗ്രന്ഥാലയം ഹാള്‍ ) നടന്ന സമ്മേളനം യൂണിറ്റ് വൈസ് പ്രസിഡന്റ് സുധീഷിന്റെ ആദ്ധ്യക്ഷതയില്‍ ഓട്ടോ തൊഴിലാളി യൂണിയന്‍(സി ഐ ടി യു) കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് എം പൊക്ലന്‍ ഉദ്ഘാടനം ചെയ്തു. യു പ്രകാശന്‍ രക്തസാക്ഷി പ്രമേയവും അനീഷ് പി അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സുശീല്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സുനില്‍കുമാര്‍ സി കെ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി രാഘവന്‍ പള്ളത്തിങ്കാല്‍, സി ഐ ടി യു പുല്ലൂര്‍ -പെരിയ പഞ്ചായത്ത് സെക്രട്ടറി പി ദാമോദരന്‍,ഓട്ടോ തൊഴിലാളി യൂണിയന്‍ പുല്ലൂര്‍-പെരിയ ഡിവിഷന്‍ സെക്രട്ടറി സുനില്‍കുമാര്‍ വേലാശ്വരം, ഡിവിഷന്‍ ട്രഷറര്‍ പ്രകാശന്‍ യു എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പുല്ലൂര്‍ ടൗണില്‍ പതാക ഉയര്‍ത്തി.പുതിയ ഭാരവാഹികളായി സുധീഷ് വി വി (പ്രസിഡന്റ് ), അനീഷ് പി (വൈസ് പ്രസിഡന്റ് ), രാമകൃഷ്ണന്‍ കെ വി ( സെക്രട്ടറി ), സുശീല്‍കുമാര്‍ ( ജോയിന്റ് സെക്രട്ടറി ) , കൃഷ്ണന്‍ വി (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

error: Content is protected !!