പാലക്കുന്ന്: ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. ചന്ദ്രപുരം എരോല്‍ മൊട്ടമ്മലിലെ ഭാനുമതിയുടെ മകന് പെയിന്റിംഗ് തൊഴിലാളിയായ ടി.വി. ബിനീഷ് (34)ആണ് ഉദാരമതികളുടെ കാരുണ്യം തേടുന്നത്. ഡയാലിസിസിന് വിധേയനായി കൊണ്ടിരിക്കുന്ന യുവാവിന്റെ ജീവന് നിലനിര്‍ത്താന്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഏകദേശം 40 ലക്ഷത്തോളും രൂപ ചികിത്സയ്ക്കായി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമ്മയും സഹോദരനും ഉള്‍പ്പെടുന്ന നിര്‍ധനരായ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയിട്ട് വര്‍ഷങ്ങളായി. സഹോദരന്റെ ചികിത്സയ്ക്കായി കൂടെ നില്‍ക്കേണ്ടതിനാല്‍ പെയിന്റിംഗ് തൊഴിലാളിയായ ജ്യേഷ്ഠന് വിനീതിന്ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. ഭീമമായ ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ബിനീഷ് ചികിത്സാസഹായ കമ്മറ്റി രൂപികരിച്ചിട്ടുണ്ട്. ഉദുമ എംഎല്‍എ സി. എച്ച് .കുഞ്ഞമ്പു ചെയര്‍മാനായും വാര്‍ഡ് മെമ്പര്‍ സിന്ധുഗംഗാധരന് വര്‍ക്കിംഗ് ചെയര്‍പേഴ്സനായും എന്‍. ജി.വിജയന് കണ്‍വീനറായും വൈ. വേലായുധന് ഖജാന്‍ജിയായി ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ച് പാലക്കുന്നില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ തൃക്കണ്ണാട് ബ്രാഞ്ചില്‍ അകൗണ്ട് ആരംഭിച്ചിട്ടുണ്ട്. ബിനീഷിന്റെ ജീവന് രക്ഷിക്കാനുള്ള ഈ യത്നത്തില്‍ ഓരോരുത്തരും കഴിവിന്റെ പരമാവധി സഹായിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെടുകയാണ്.
NAME: BINISH T V CHIKITHSA SAHAYA COMMITTEE
Bank: KERALA GRAMIN BANK
Branch : TRIKKANAD
Account number:
40469101045338
IFSE CODE:KLGB0040469
