കാഞ്ഞങ്ങാട് :അജാനൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് വികസന സദസ്സും ആഹ്ലാദ പ്രകടനവും നടത്തി. ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ പദ്മാവതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് അധ്യക്ഷത വഹിച്ചു. കരുണാകരന്‍ കുന്നത്ത്, കെ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് സെക്രട്ടറി എ പവിത്രന്‍ മാസ്റ്റര്‍ സ്വാഗതവും ടി ശാന്തകുമാരി നന്ദിയും പറഞ്ഞു. സംസ്ഥാനം അതി ദരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ആഹ്ലാദ പ്രകടനവും പായസ വിതരണവും നടന്നു. കെ കുഞ്ഞിരാമന്‍, അനീഷ് രാമഗിരി ,കെ കെ ബാലകൃഷ്ണന്‍,ബി മാധവന്‍, ദീപ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് പഞ്ചായത്തിന്റെ കഴിഞ്ഞാല്‍ അഞ്ചു വര്‍ഷത്തെ വികസന രേഖ അവതരിപ്പിച്ചു.
