അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ പൂര്‍ത്തീകരിച്ച 14 പ്രൊജക്ടുകളുടെ ഉദ്ഘാടനം നടന്നു

പള്ളിക്കര / കീക്കാന്‍: 112 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാമചന്ദ്ര റാവു മെമോറിയല്‍ ഗവ:യു.പി.സ്‌കൂളില്‍ 2025-26 അധ്യയനവര്‍ഷത്തെ അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ പൂര്‍ത്തികരിച്ച 14 പദ്ധതികളുടെ ഉദ്ഘാടനം വിവിധ വ്യക്തികള്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഗേറ്റ് കമാനം -പ്രീ – പ്രൈമറി നവീകരണം, ചുമരില്‍ ചിത്രം വര്‍ , വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, സ്റ്റേജ് നവീകരണം, ജൈവ വൈവിധ്യ ഉദ്യാനം, ലൈബ്രറി നവീകരണം, ഇന്റീരിയര്‍ പെര്‍ഫോര്‍മന്‍സ് ഏരിയ, മതില്‍ നവീകരണം സെല്‍ഫി പോയന്റ്, ഇന്റര്‍ലോക്ക് പ്രവര്‍ത്തനം, വിദ്യാലയത്തിന് 100 കസേരകള്‍ എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. പള്ളിക്കര പഞ്ചായത്ത് വൈ: പ്രസിഡന്റ് നസ്‌നീന്‍ വഹാബ്, സുബ്രായ മാസ്റ്റര്‍, എസ്.എം.സി ചെയര്‍മാന്‍ സതീഷ് കാവടി, പി.ടി.എ. വൈ: പ്രസി: അബ്ദുള്‍ റഹ്‌മാന്‍, മുന്‍ അധ്യാപിക നിര്‍മല , ശ്രീകല, അബ്ദുള്‍ ലത്തീഫ്, പി.ടി.എ പ്രസി. പ്രശാന്ത കുമാര്‍, കെ. പി. ദിവാകര, ഷാദ് മുക്കൂട്, അഷ്‌റഫ് മുക്കൂട് , അശോകന്‍ കക്കോനി, പി. രാജന്‍ എന്നിവര്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ കെ.എം. ദിലീപ്കുമാര്‍ സ്വാഗതം പറഞ്ഞു. രവിവര്‍മന്‍ മാസ്റ്റര്‍, നാരായണന്‍.കെ, അരവിന്ദ. കെ, അബ്ദുള്‍റഹ്‌മാന്‍ മാസ്റ്റര്‍, ഗീത ടീച്ചര്‍, ശ മുഹമ്മദലി ട്രെയിനര്‍, സത്യന്‍ പൂച്ചക്കാട്, നാരായണന്‍ ബി.കെ, നാഗരാജ്, വിമല , സവിത , ബാലകൃഷ്ണ, പുഷ്‌കരന്‍, ഷറഫുദ്ദീന്‍,മധു എന്നിവര്‍ സംസാരിച്ചു.

error: Content is protected !!