നീലേശ്വരം :കിണാവൂര്‍ ശ്രീകിരാതേശ്വര ക്ഷേത്രത്തില്‍ നവീകരണ ബ്രഹ്‌മകലശമഹോല്‍സവം 2026 മാര്‍ച്ച് 20- മുതല്‍ 25 വരെ നടക്കും. ഉത്സവത്തിന്റെ ഭാഗമായി മാതൃസംഗമം സംഘടിപ്പിച്ചു. നീലേശ്വരം കിണാവൂര്‍ കോവിലകം ഡോ കെ സി കെ രാജ (തമ്പുരാന്‍ ഡോക്ടര്‍) ഭദ്രദീപം കൊളുത്തി. എഴുത്തുകാരിയും സിനിമ നടിയുമായ സിപി ശുഭ ടിച്ചര്‍ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു മണിയറകുഞ്ഞമ്പു നായര്‍ അദ്ധ്യക്ഷനായി. പരപ്പ ബാലന്‍ മാസ്റ്റര്‍ ആദ്ധ്യാത്മീക പ്രഭാഷണം നടത്തി. പഞ്ചായത്തംഗം കൈരളി, സരസ്വതി ടീച്ചര്‍, ശൈലജ വി. ശ്യാമള , എം സി നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതി ഭരണസമിതി അംഗങ്ങള്‍ നാട്ടുകാര്‍ ഭക്തജനങ്ങള്‍ പങ്കെടുത്തു.
