ചായ്യോത്ത് നരിമാളം സൂര്യ തേജസ്സ് പുരുഷ സ്വയം സഹായ സംഘത്തിന്റെയും ആയു കെയര്‍ ആയുര്‍വ്വേദ ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഒന്നാം വാര്‍ഡ് മെമ്പര്‍ ധന്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുരളിധരന് മനോജ് കുമാര്‍ , വേണുഗോപാലന്‍, സുരേഷ് കെഎം എന്നിവര്‍ സംസാരിച്ചു ഇതിനോടനുബന്ധിച്ചു തയ്യാറാക്കി പരസ്യ വീഡിയോ തയ്യാറാക്കിയതുമായി ബന്ധപ്പെട്ടു ഉണ്ണികൃഷ്ണന് , മാധവി,ചിരുത,നാരായണന് എന്നിവരെയും ഡോ. സെമീനയെയുംആദരിക്കുകയും സുബ്രതോ മുഖര്‍ജി സംസ്ഥാന തല ഫുട്ബോളില്‍ മത്സരിച്ച റിദ്വിന് , ദേവ പ്രയോഗ്, ഷിനോജ്, സ്കൂള്‍ മേളയില്‍ വിജയിയായ മാളവിക എന്നിവരെ യോഗത്തില്‍ അനുമോദിക്കുകയും ചെയ്തു.
