കാസര്‍കോടിന്റെ ആരോഗ്യ അവകാശം: എയിംസിനായി രാഷ്ട്രീയത്തിനതീതമായി ജനകീയ പ്രക്ഷോഭം, സമരസമിതി രൂപീകരിച്ചു.

കാഞ്ഞങ്ങാട് : ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥ പഠിക്കാന്‍ കേന്ദ്രം ഒരു ഉന്നത തല സംഘത്തെ അയക്കണമെന്നും ജില്ലയ്ക്ക് എയിംസ് അനുവദിക്കേണ്ടതിന്റെ ആവശ്യകത ആ സംഘത്തിന് ബോധ്യം വരുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. എയിംസ് കാസര്‍കോട് ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ ആരോഗ്യത്തിന് വേണ്ടി ഒരു ജെന്‍സി പ്രക്ഷോഭം വേണ്ടി വന്നാല്‍ അതിനും നമ്മള്‍ മുന്നിട്ടിറങ്ങിറങ്ങേണ്ടി വരുമെന്ന് തുടര്‍ന്ന് പ്രസംഗിച്ച ബിജെപി കോഴിക്കോട് മേഖല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷനില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി, ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബി. പി.പ്രദീപ്കുമാര്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്റ് എസ്.പി.ഷാജി എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍, സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കമ്മാരന്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മുബാറക് അസൈനാര്‍ ഹാജി, മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബഷീര്‍ ബെള്ളിക്കോത്ത്, ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് ഇന്ദുലേഖ, മുന്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ഗോപി, എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി ചെയര്‍മാന്‍ കെ.ബി.മുഹമ്മദ് കുഞ്ഞി , ധീവര സഭാ ജില്ലാ പ്രസിഡന്റ് സുരേഷ്‌കുമാര്‍ കീഴൂര്‍, ടൗണ്‍ മസ്ജിദ് ഖത്തീബ് അബ്ദുള്ള സഖാഫി, തീയ്യ മഹാസഭ ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. പ്രസാദ്, എസ്. ഡീ. പി. ഐ മണ്ഡലം പ്രസിഡന്റ് സുലൈമാന്‍, മുംബൈ കാസര്‍കോട് ജില്ലാ കൂട്ടായ്മ ഭാരവാഹി മുഹമ്മദ്കുഞ്ഞി. ടീ. കെ, എംബികെ പ്രസിഡന്റ് എ.കെ.പ്രകാശ്, കര്‍ഷക നേതാവ് തോമസ് ടി തയ്യില്‍ എന്നിവര്‍ സംസാരിച്ചു.
കൂട്ടായ്മ ജനറല്‍ സെക്രട്ടറി മുരളീധരന്‍ പടന്നക്കാട് സ്വാഗതവും കോഓര്‍ഡിനേറ്റര്‍ ശ്രീനാഥ് ശശി നന്ദിയും പറഞ്ഞു.
കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടികള്‍ക്കായി ജനകീയ സമരസമിതി രൂപീകരിച്ചു. ഡോ.ഖാദര്‍ മാങ്ങാട്,
(ചെയര്‍മാന്‍),
അഡ്വ. കെ.ശ്രീകാന്ത്, കെ.ബി .മുഹമ്മദ് കുഞ്ഞി
(വൈസ് ചെയര്‍മാന്‍മാര്‍),
ശ്രീനാഥ് ശശി
(ജനറല്‍ കണ്‍വീനര്‍)
ബി. പി.പ്രദീപ്കുമാര്‍, ബഷീര്‍ വെള്ളിക്കോത്ത്
(കണ്‍വീനര്‍മാര്‍),
എ.ഹമീദ് ഹാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സമര സമിതി വിപുലീകരണം ഉടന്‍ നടത്തുമെന്ന് ഭാരവാഹികള്‍അറിയിച്ചു.

 

 

error: Content is protected !!