പുതുക്കൈ കടാങ്കോട്ട് തറവാട് കുടുംബ സംഗമവും ജനറല്‍ ബോഡി യോഗം നടന്നു

നീലേശ്വരം :പുതുക്കൈ കടാങ്കോട്ട് തറവാട് കുടുംബ സംഗമവും ജനറല്‍ ബോഡി യോഗം മലബാര്‍ പാലസ് ഹൗസ് ബോട്ടില്‍ വെച്ച് നടന്നു. തറവാട്ട് മന്ത്രവാദി തായന്നൂര്‍ കൃഷ്ണന്‍ ഉദ്ഘാടനവും ചെയ്തു. തറവാട് പ്രസിഡന്റ് ശശിധരന്‍ നായര്‍ പുതുക്കൈ അധ്യക്ഷനായി.
സെക്രട്ടറി രാമകൃഷ്ണന്‍ പട്ടേന സ്വാഗതം പറഞ്ഞു. യോഗത്തില്‍ ഉന്നത വിജയം നേടിയ തറവാട്ട് അംഗങ്ങളുടെ മക്കളെ ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു.

error: Content is protected !!