കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് (കെ എസ് കെ എന്‍ ടി സി ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഐ എന്‍ ടി യു സി ജില്ല പ്രസിഡന്റ് പി.ജി. ദേവ് ഉല്‍ഘാടനം ചെയ്തു.
ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് വേണ്ടിയല്ല പകരം ബോര്‍ഡ് ജീവനക്കാര്‍ക്ക് വേണ്ടിയാണെന്ന ധാരണയാണ് പിണറായി സര്‍ക്കാരിനെന്ന് കെ.പി.സി.സി. സെക്രട്ടറി എം. അസിനാര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് പറഞ്ഞു. തൊഴിലാളികളിനിന്നും അംശാദയവും ഉടമകളില്‍ നിന്ന് സെസും പിരിച്ചെടുത്തിട്ടും ക്ഷേമനിധി ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് യഥാസമയം നല്‍കാതെ ബോര്‍ഡുകളിലെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുന്നതിനാണ് സര്‍ക്കാരിന് താല്പര്യമെന്നും ഈ സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സര്‍ക്കാരായി അധ:പതിച്ചെന്നും അസിനാര്‍ തുടര്‍ന്ന് പറഞ്ഞു. കെ എസ് കെ എന്‍ ടി സി ജില്ലാ പ്രസിഡണ്ട് കെ.വി. രാഘവന് ആദ്ധ്യക്ഷം വഹിച്ചു. പി.വി ചന്ദ്രശേഖരന്, പി. ബാലകൃഷ്ണന്, ടി.വി ഭാസ്ക്കരന്‍, പി. രാമകൃഷ്ണന് , പി. അബ്ദുളള , ടി.വി. രാജീവന്, ഇ.ടി. രവീന്ദന്, എം.വി.തമ്പാന്, കെ ബാബു എന്നിവര്‍ പ്രസംഗിച്ചു. നഗരത്തില്‍ നടന്ന പ്രകടനത്തിന് പി.വി. ബാലകൃഷ്ണന്, കെ.വി. രമേശന്, ഭരതന്. സി.വി, സ്നേഹവല്ലി ബേക്കല്‍, കെ.വി. ബാബു, ചന്ദ്രന് ഞാണിക്കടവ്, രമാ അരവിന്ദന് എന്നിവര്‍ നേതൃത്വം നല്കി.
