പരപ്പ : കോടോം-ബേളൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അട്ടക്കണ്ടം വികസന സദസും വികസനരേഖ പ്രകാശനവും നടത്തി
അട്ടകണ്ടം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. ജനകീയ ആസൂത്രണ പ്രസ്ഥാനത്തില്‍ കൂടിയും കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന നവകേരള സൃഷ്ടിയില്‍ കൂടിയും കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ വന്ന മാറ്റങ്ങള്‍ തന്റെ പ്രസംഗത്തില്‍ ഊന്നി പറഞ്ഞു
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പഞ്ചായത്തിന് ലഭിച്ച ഫണ്ടുകള്‍ മേഖലകളില്‍ കൃത്യമായി വിനിയോഗിക്കുക വഴി വികസനരംഗത്ത് വലിയ നേട്ടം പഞ്ചായത്തിനകത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞതായി പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ലൈഫ് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി ഒടയംഞ്ചാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാക്കി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് എടുത്തുപറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മെമ്പര്‍ എംവി ജഗന്നാഥന്റെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ രേഖ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്ത് നിര്‍വഹിച്ചു
യുവത്വത്തിന്റെ പ്രസരിപ്പോടെ വാര്‍ഡിലെ സര്‍വ്വവിധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി എല്ലാവിധത്തില്‍പ്പെട്ട ജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റിയ വാര്‍ഡ് മെമ്പര്‍ ജഗന്നാഥിന്റെ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരമാണ് വികസന സദസ്സിലെ പങ്കാളിത്തം എന്ന് ജില്ലാ പഞ്ചായത്തംഗം അഭിപ്രായപ്പെട്ടു.
വാര്‍ഡ് മെമ്പര്‍ എം വി ജഗന്നാഥ് അധ്യക്ഷനായി .
മുന്‍ വാര്‍ഡ് മെമ്പര്‍ പി വി ശശിധരന്‍ , സി ഡി എസ് അംഗം പി ജാനകി , എഡിഎസ് സെക്രട്ടറി ശശികല വി , പ്രസിഡന്റ് ശ്രീജ പി കെ , സി വി സേതുനാഥ് , വി ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു
വാര്‍ഡ് കണ്‍വീനര്‍ മധു കോളിയാര്‍ സ്വാഗതവും എഡിഎസ് അംഗം ലതിക ടീവി നന്ദിയും പറഞ്ഞു
അതി ദാരിദ്ര മുക്ത കേരളം പ്രഖ്യാപനത്തിന്റെ ഭാഗമായി പായസംവിതരണംനടത്തി.
