കാഞ്ഞങ്ങാട് നഗരസഭ ബല്ലത്ത് അങ്കണ്‍വാടി കെട്ടിട ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പ് കാഞ്ഞങ്ങാട് നഗരസഭ കാസര്‍കോട് വികസന പാക്കേജില്‍ പതിനൊന്നാം വാര്‍ഡ് ബല്ലത്ത് ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച സ്മാര്‍ട്ട് അങ്കണ്‍വാടി കെട്ടിട ഉദ്ഘാടനം നടന്നു. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബില്‍ട്ടക്ക് അബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ലത, പി അഹമ്മദ്അലി,കെ വി സരസ്വതി, കെ അനീശന്‍, കെ പ്രഭാവതി,കൗണ്‍സിലര്‍മാരായ കെ ഇന്ദിര,പള്ളിക്കൈ രാധാകൃഷ്ണന്‍, രവീന്ദ്രന്‍ പുതുക്കൈ, ടി കെ രവി,ഫൗസിയ ഷെരീഫ്, പി മോഹനന്‍,കാഞ്ഞങ്ങാട് ഐ സി ഡി എസ് ഓഫീസര്‍ കെ ജെ സായാഹന,സൂപ്പര്‍വൈസര്‍ പി പി ഷൈന, സംഘാടകസമിതി ചെയര്‍മാന്‍ എ വിനയന്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കെ വി സുശീല സ്വാഗതവും അംഗന്‍വാടി വര്‍ക്കര്‍ എം ഉഷ നന്ദിയും പറഞ്ഞു.ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് കെട്ടിടം നിര്‍മ്മിച്ചത് രക്ഷിതാക്കള്‍,പൊതുപ്രവര്‍ത്തകര്‍,നാട്ടുകാര്‍ തുടങ്ങിയ നിരവധി ആളുകള്‍ ഉദ്ഘാടന ചടങ്ങില്‍പങ്കെടുത്തു

error: Content is protected !!