അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനവും വികസന സദസും സര്‍ക്കാരിന്റെ പുതിയ തട്ടിപ്പ് : ബി ജെ പി

ചീമേനി: അതിദരിദ്ര്യരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പുതിയ തന്ത്രമാണ് എന്നും ഒരു വികസനവും ഇല്ലാത്ത പഞ്ചായത്തില്‍ വികസന സദസ് നടത്തി വാര്‍ഡിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വരാനുള്ള നുണപ്രചരണങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാവരുതെന്നും ബി.ജെ.പി കയ്യൂര്‍ ചീമേനി പഞ്ചായത്ത് കമ്മിററി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ വേതനവും നല്‍കുന്ന പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തി, ഭീഷണിപ്പെടുത്തി നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങളും യോഗങ്ങളും ഈ സമയത്ത് നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് മാത്രമാണ് . ആറ് ലക്ഷംകോടി കടമുള്ള ഗവണ്‍മെന്റ് എങ്ങിനെയാണ് ദാരിദ്യം ഇല്ലാതാക്കി വികസനം നടത്തുക എന്ന് ചെറിയ കുട്ടികള്‍ പോലും ചോദിക്കുകയാണ്. ഇത്തരം അപ്രഖ്യാപനങ്ങള്‍ക്കുള്ള മറുപടി ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ നല്‍കുമെന്നും കമ്മിറ്റി വിലയിരുത്തി. യോഗം വിലയിരുത്തി. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി രാജീവന്‍ ചീമേനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി വി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. രതീഷ് കക്കാടന്‍ സ്വഗതവും രാകേഷ് ചീമേനി നന്ദിയും പറഞ്ഞു.

error: Content is protected !!