നവീകരിച്ച എമര്‍ജന്‍സി ആന്റ് ട്രോമാ വിഭാഗവുമായി ഐഷാല്‍ മെഡിസിറ്റി

കാഞ്ഞങ്ങാട് : അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും അന്തര്‍ദേശീയ നിലവാരമുള്ള പ്രോട്ടോകോള്‍ ചികിത്സാ രീതിയുമായി ഐഷാല്‍ മെഡിസിറ്റിയുടെ നവീകരിച്ച എമര്‍ജന്‍സി ആന്റ് ട്രോമാ കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട്(ACLS), അഡ്വാന്‍സ് സ്‌ട്രോക്ക് ലൈഫ് സപ്പോര്‍ട്ട് (ASLS), അഡ്വാന്‍സ്ഡ് ട്രോമാ ലൈഫ് സപ്പോര്‍ട്ട് (ATLS), പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് (PALS) തുടങ്ങിയ അന്തര്‍ദേശീയ പ്രോട്ടോകോള്‌സ് അടിസ്ഥാനമാക്കിയുള്ള അടിയന്തര സമയങ്ങളിലെ അതിവേഗ ചികിത്സ ഐഷാല്‍ എമര്‍ജന്‍സി ട്രോമാ വിഭാഗത്തില്‍ ലഭ്യമാണെന്നും ഇത് കാഞ്ഞങ്ങാടിലെ മറ്റു ഹോസ്പിറ്റലിലുകളില്‍ നിന്ന് ഐഷാല്‍ മെഡിസിറ്റിറ്റിയെ വേറിട്ടതാക്കുന്നുവെന്നും എമര്‍ജന്‍സി ആന്റ് ട്രോമാ കെയര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മാനേജിങ് ഡയറക്ടര്‍ ഡോ മൊയ്തീന്‍ കുഞ്ഞി പറഞ്ഞു.
ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്, വിഷം ഉള്ളില്‍ ചെല്ലല്‍, പാമ്പുകടി, റോഡപകടങ്ങള്‍, ഉയരത്തില്‍ നിന്നുള്ള വീഴ്ചകള്‍, മറ്റു ട്രോമകള്‍ തുടങ്ങിയ അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ആദ്യത്തെ മിനുട്ടുകള്‍ നിര്‍ണ്ണായകമാണ്, ഗോള്‍ഡന്‍ ഹവര്‍ എന്നറിയപ്പെടുന്ന ഈ സമയം രോഗിക്ക് മികിച്ച ചികിത്സ ഉറപ്പാക്കിയാല്‍ രോഗിയെ മരണത്തില്‍ നിന്നും ഗുരുതര പരിക്കുകളില്‍ നിന്നും ഒരു പരിധിവരെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണുബാധ തടയുന്നതിന്റെയും നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി പൂര്‍ണ്ണമായും ശീതികരിച്ച ഐസിയുവില്‍ റെസിസ്റ്റേഷന്‍ ബേ ഉള്‍പ്പെടെ ഇരുപത് കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, ബൈ-പാപ്, സി-പാപ്, പോയിന്റ് ഓഫ് കെയര്‍ അള്‍ട്രാ സൗണ്ട്, പോര്‍ട്ടബിള്‍ എക്‌സ് റേ, ഇന്‍ഫ്യൂഷന്‍ പമ്പ്, സിറിഞ്ച് പമ്പ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ക്ക് പുറമെ 24 മണിക്കൂറും ഓക്‌സിജന്‍ വിതരണം ഉറപ്പ് വരുത്തുന്നതിനായി കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഒപ്പം എമര്‍ജന്‍സി ആന്റ് ട്രോമാ കെയറിന്റെ പ്രവര്‍ത്തനം സുഖഖമാക്കുന്നതിനും രോഗനിര്‍ണ്ണയം മികവുറ്റതാക്കുന്നതിനും വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി ടി സ്‌കാന്‍, ഡിജിറ്റല്‍ എക്‌സ് റേ, ലാബ്, സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ‘എം ആര്‍ ഐയും പ്രവര്‍ത്തനസജ്ജമാകും.

error: Content is protected !!