കാഞ്ഞങ്ങാട് : ജനകീയ ആസൂത്രണം 20025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് നഗരസഭ നെല്ലിക്കാട്ട് റെഡ് സ്റ്റാര്‍ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന് ടെലിവിഷന്‍ നല്‍കി. കാഞ്ഞങ്ങാട് നഗരസഭയില്‍ നടത്തിയ പരിപാടി ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ലത അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ടി.വി.സുജിത്ത് കുമാര്‍ സ്വാഗതം പറഞ്ഞു. 62,900/- രൂപയുടെ 55 ഇഞ്ച് വലുപ്പത്തില്‍ സ്‌കീനുള്ള ഏറ്റവും പുതിയ മോഡല്‍ ടെലിവിഷനാണ്നല്‍കിയത്.
