റേഷന്‍ വ്യാപാരികള്‍ ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി

കാഞ്ഞങ്ങാട്:എ കെ ആര്‍ ആര്‍ ഡി എ, കെഎസ്ആര്‍ഡിഎ എന്നീ സ്വതന്ത്ര റേഷന്‍ സംഘടനകളുടെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. റേഷന്‍ വ്യാപാരികളുടെ എട്ട് വര്‍ഷമായി തടഞ്ഞുവെച്ച വേദന വര്‍ദ്ധനവ് ഉടന്‍ നടപ്പിലാക്കുക, റേഷനിംഗ് നിയമത്തിലെ കരിനിയമങ്ങള്‍ പിന്‍വലിക്കുക; റേഷന്‍ വ്യാപാരി ക്ഷേമനിധി കാര്യക്ഷമയായിനടപ്പിലാക്കുക, മണ്ണെണ്ണ വിതരണത്തില്‍ ഹൈക്കോടതി വിധി നിര്‍ദേശിച്ച വാതില്‍ പടി ഉടന്‍ നടപ്പിലാക്കുക,എന്‍ എഫ് എസ് എ ഗോഡൗണികളില്‍ നിന്ന് റേഷന്‍ കടയില്‍ വാതില്‍ പടിയായി എത്തിക്കുന്ന ഭക്ഷ്യധാന്യ കുറവ് പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളപ്പിറവി ദിനമായ നവംബര്‍, ഒന്നിന് മാര്‍ച്ചും ധര്‍ണ്ണയും സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ചത്. ധര്‍ണ്ണ സമരം എ കെ ആര്‍ ആര്‍ ഡി എ സംസ്ഥാന സെക്രട്ടറി എ. നടരാജന്‍ ഉദ്ഘാടനം ചെയ്തു. കെ എസ് ആര്‍ ആര്‍ ഡി എ താലൂക്ക് പ്രസിഡന്റ് അബ്ദുല്‍ റസാക്ക് കാലിക്കടവ് അധ്യക്ഷത വഹിച്ചു. എ കെ ആര്‍ ആര്‍ ഡി എ ജില്ലാ സെക്രട്ടറി കെ. ശശിധരന്‍, കെ എസ് ആര്‍ ആര്‍ ഡി എ സംസ്ഥാന സെക്രട്ടറി കെ സി രവി, കെ. ബാലകൃഷ്ണന്‍, സുരേശന്‍ മേലാങ്കോട്ട്, കെ രാജേന്ദ്രന്‍, എ കുഞ്ഞികൃഷ്ണന്‍, മുത്തലീബ് പടന്ന, മണികണ്ഠന്‍ കൊവ്വല്‍പള്ളി, സുധീഷ് പാലക്കി, കെ വിജയന്‍, ശബരീശന്‍ വാഴുന്നോറടി, ഇ രാജേന്ദ്രന്‍,കെ.അശോകന്‍, അനില്‍ പുതിയകണ്ടം, കെ രതി സുരേഷ്, രജിത പ്രമോദ് എന്നിവര്‍സംസാരിച്ചു.

error: Content is protected !!