ഉദുമ / പള്ളിക്കര: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എസ്.സി. പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കി ഫാത്തിമത്ത് ഹാദിയ.എച്ച്. പള്ളിക്കരയുടെ അഭിമാനമായി. പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നും ബി.എസ്.സി. പോളിമര്‍ കെമിസ്ട്രി വിഷയത്തിലാണ് ഹാദിയയുടെ ഈ ശ്രദ്ധേയമായ നേട്ടം. ഹാദിയയുടെ നേട്ടം നാടിനും കുടുംബത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. പള്ളിക്കര സ്വദേശികളായ മുഹമ്മദ് ഹനീഫയുടെയും ഫാബിദയുടെയും മകളാണ് ഫാത്തിമത്ത് ഹാദിയ. പള്ളിക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബി കെ അബ്ദുള്ള മാസ്റ്ററുടെയും ഹലീമ പി എം ന്റെയും മകനാണ് മുഹമ്മദ് ഹനീഫ. പള്ളിക്കര മഠം കലി അഹമ്മദ് പി എമിന്റെ മകളാണ് ഹലീമ പി എം. പ്രാഥമിക വിദ്യാഭ്യാസം ഐ.ഇ.എം.എച്ച്.എസ്.എസ് പള്ളിക്കര സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയ ഫാത്തിമത്ത് ഹാദിയ, തുടര്‍ന്ന് ജി.എച്ച്.എസ്.എസ്. പാക്കം സ്‌കൂളില്‍ നിന്നുമാണ് പ്ലസ് ടു പൂര്‍ത്തിയാക്കിയത്. ഈ രണ്ട് പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. തുടര്‍ന്ന് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേരുകയായിരുന്നു
