കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക രക്ഷായാത്രയ്ക്ക് പരപ്പയില്‍ സ്വീകരണം നല്‍കി

പരപ്പ :കര്‍ഷക കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജ്യൂഷ് മാത്യുവും, ജില്ല പ്രസിഡന്റ് രാജു കട്ടക്കയവും നയിക്കുന്ന കര്‍ഷക രക്ഷായാത്രയ്ക്ക് കിനാനൂര്‍ കരിന്തളം മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് പരപ്പയില്‍ സ്വീകരണം നല്‍കി. യുഡി എഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വീനര്‍ സി വി ഭാവനന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നോബില്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ പി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മനോജ് തോമസ് , ജാഥാഗംങ്ങളായ സി വി ബാലകൃഷ്ണന്‍, അനില്‍ വാഴുന്നോറടി, സാബു എബ്രഹാം, ബേബി കൈതകുളം. തുടങ്ങിയവര്‍ സംസാരിച്ചു. നേതാക്കളായ സിജോ പി ജോസഫ്, ബാലഗോപാലന്‍ കാളിയാനം , റെജി തോമസ്, കെ പി ചിത്രലേഖ, ഗീതാ രാമചന്ദ്രന്‍,ഭാസ്‌ക്കരന്‍ പരപ്പ, കെ കുഞ്ഞികൃഷ്ണന്‍ , കാനത്തില്‍ ഗോപാലന്‍, തുടങ്ങിയനേതാക്കല്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി.

 

error: Content is protected !!