കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജ് മെറിറ്റ് ഡേ നടത്തി; കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം രാഘവന്‍ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്:സഹകരണ മേഖലയില്‍ സംസ്ഥാനതലത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജ് മെറിറ്റ്‌ഡോ നടത്തി. ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ നടന്ന പരിപാടി കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ മുഖ്യാതിഥിയായി. കോളേജ് പ്രിന്‍സിപ്പാള്‍ പി വി രാജേഷ് അധ്യക്ഷത വഹിച്ചു. കോട്ടച്ചേരി ബാങ്ക് സെക്രട്ടറി വി വി ലേഖ, അസിസ്റ്റന്റ് സെക്രട്ടറി കെ വി വിശ്വനാഥന്‍,പീപ്പിള്‍സ് സൊസൈറ്റി പ്രസിഡന്റ് പ്രിയേഷ് കാഞ്ഞങ്ങാട്, പിടിഎ പ്രസിഡണ്ട് കെ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ഒ അനില സ്വാഗതവും വി മേഘ നന്ദിയും പറഞ്ഞു. വിവിധ മേഖലയില്‍ മികവ് തെളിയിച്ച കോളേജ് വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി

error: Content is protected !!