കാഞ്ഞങ്ങാട്:സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് വേതന വര്‍ദ്ധനവ് വരുത്തിയ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് കേരള സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍(സിഐടിയു)ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ആഹ്ലാദപ്രകടനം നടത്തി.പുതിയ കോട്ടയില്‍ നിന്നും പ്രകടനം ആരംഭിച്ചു തുടര്‍ന്ന് കാഞ്ഞങ്ങാട് പട്ടണത്തില്‍ നടന്ന യോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി സവിത അധ്യക്ഷത വഹിച്ചു. കെ വി ശോഭ, സി സീമ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി ശോഭ സ്വാഗതം പറഞ്ഞു.
