കാഞ്ഞങ്ങാട്: കോടതി നടപടികള്‍ നടന്നു കൊണ്ടിരിക്കെ കോടതി ഓഫീസിന്റെ സീലിംഗ് അടര്‍ന്ന് വീണു. ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പോക്‌സോ കോടതിയുടെ ഓഫീസ് മുറിയുടെ സീലിംഗാണ് ഇന്നലെ അടര്‍ന്ന് വീണത്. സംഭവ സമയത്ത് ഓഫീസിനകത്ത് ആറ് കോടതി ഉദ്യോഗസ്ഥരുണ്ടായിരുന്നു. മേല്‍ക്കുരയില്‍ നിന്നും സിമന്റ് കട്ടകള്‍ ഓഫീസ് മുറിയിലെ കംപ്യൂട്ടറിന് മുകളില്‍ പതിച്ചു. ഭാഗ്യം കൊണ്ടാണ് ഓഫീസ് മുറിക്കകത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വലിയ ശബ്ദത്തോടെ സിമന്റ് കട്ടകള്‍ ഓഫീസ് മുറിക്കുള്ളില്‍ വീണതോടെ കോടതിയും ഒരു നിമിഷ നേരം കൊണ്ട് സ്തംഭിക്കുന്ന അവസ്ഥയുണ്ടായി. തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതി ജഡ്ജി പി.എം സുരേഷ് ഓഫീസിലെത്തി സ്ഥിതി ഗതികള്‍ പരിശോധിച്ചു.
കോടതി നടപടികള്‍ നടക്കുന്നതിനിടയില്‍ ഓഫീസിന്റെ സീലിംഗ് അടര്‍ന്ന് വീണു
