ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവം തിരുമുല്‍ക്കാഴ്ച സമര്‍പ്പണം നടന്നു; വിവിധ തെയ്യങ്ങളും അരങ്ങിലെത്തി

കാഞ്ഞങ്ങാട്: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ നടന്നുവരുന്ന ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ടേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ തിരുമുല്‍ക്കാഴ്ച സമര്‍പ്പണം നടന്നു. മടിയന്‍ കുന്ന് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തുനിന്നും പുറപ്പെട്ട തിരുമുല്‍ ക്കാഴ്ചയില്‍ പിഞ്ചുബാലികമാരുടെ താലപ്പൊലി,, മുത്തുക്കുട, ശിങ്കാരിമേളം, പൂക്കാവടി, കാവടിയാട്ടം വാദ്യമേളം, ദേവ നൃത്തം, മ്യൂസിക് ബാന്‍ഡ്, നിരവധി നിശ്ചല ചലന ദൃശ്യങ്ങള്‍ എന്നിവ അണിനിരന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടത്തിന് കാഴ്ച സമര്‍പ്പണം നടന്നു. ശനിയാഴ്ച രാവിലെ മുതല്‍ പൂമാരുതന്‍, രക്ത ചാമുണ്ഡി, ഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ പുറപ്പാട് നടന്നു. കലാസാംസ്‌കാരിക പരിപാടികളുടെ ഭാഗമായി രാത്രി അഹം ഫോക്ക് ബാന്‍ഡ് കണ്ണൂര്‍ അവതരിപ്പിച്ച ‘കാഹളം’ സോള്‍ ഓഫ് ഫോക്ക് പരിപാടി അരങ്ങേറി. ഞായറാഴ്ച രാവിലെ മുതല്‍ വിവിധ തെയ്യങ്ങളുടെ പുറപ്പാട് നടക്കും. രാത്രി വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ക്ഷേത്ര പരിധിയിലെ കലാ പ്രതിഭകളുടെ കലാസന്ധ്യയും അരങ്ങേറും.കളിയാട്ടം ഡിസംബര്‍ ഒന്നിന് സമാപിക്കും.

 

 

error: Content is protected !!