കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ജ്വരം മുണ്ടിലും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത മുണ്ടാണ് ഇപ്പോള്‍ നഗരത്തിലെ വസ്ത്രാലയങ്ങളില്‍ ട്രെന്റായി മാറിയിരിക്കുന്നത്. കാഞ്ഞങ്ങാട് നഗരത്തിലെ ധനലക്ഷ്മി വസ്ത്രാലയത്തിലാണ് ഇത്തരത്തില്‍ ട്രെന്റിംഗ് ആയിട്ടുള്ള മുണ്ടുകള്‍ എത്തിയിരിക്കുന്നത്. തമിഴ്നാട് ഈ റോഡില്‍ നിന്നാണ് വിവിധ പാര്‍ട്ടി ചിഹ്നങ്ങള് അടങ്ങുന്ന മുണ്ട് തെരഞ്ഞെടുപ്പില്‍ ലക്ഷ്യം വെച്ച് കേരളത്തിലേക്ക് എത്തുന്നത്. മുണ്ടി ന്റെ വില 170 രൂപ മുതല്‍ 205 രൂപ വ രെയാണ്. മുണ്ടിന് നിലവില്‍ ആവശ്യക്കാറുണ്ടങ്കിലും വലിയ തരത്തില്‍ വില്‍പ്പന വരുന്ന തേയുളളു. ഇലക്ഷ ന്റെ കലാശ കൊട്ടി ന്റെ സമയത്ത് മുണ്ട് കൂടുതല്‍ ചിലവാകു മെന്നാണ് വ്യപാരികളായ സുഭാഷും ചന്ദ്രനും പറഞ്ഞു. തിര ഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടടുപ്പ് ദിവസവും മുണ്ടുകള്‍ കൂടുതല്‍ ചിലവാകുമെന്ന പ്രതീക്ഷയും വ്യാപാരികള്‍ക്കുണ്ട്. നാടന്‍ മുണ്ടുകളുടെ മുണ്ടിന്റെ കരയ്ക്ക് ആണ് ചിഹ്നങ്ങള്‍ പ്രിന്റ് ചെയ്തിറങ്ങിയിരിക്കുന്നത്. മുണ്ടിലെ ചിഹ്നത്തില്‍ താമരയും കുടാതെ മറ്റ് പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും സി.പി.എം, എന്നിവയുടെ ചിഹ്നങ്ങളുമാണ് വിപണിയില്‍ സജീവമായിട്ടുള്ളത്.
