തേജസ്വിനി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് അത്ലറ്റിക്‌സ് മീറ്റ് നടന്നു; നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍സി സി ഓഫീസര്‍ ക്യാപ്റ്റന്‍ ഡോ.നന്ദകുമാര്‍ കോറോത്ത് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:തേജസ്വിനി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് അത്ലറ്റിക്‌സ് മീറ്റ് 2025 നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്നു തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള ഇരുപതോളം സ്‌കൂളുകളില്‍ നന്നായി 60 ഇനങ്ങളില്‍ 500 കായിക താരങ്ങള്‍ ഇന്ന് രാവിലെ മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നു. ചെറുപ്രായത്തില്‍ തന്നെ മികച്ച കായിക താരങ്ങളെ കണ്ടെത്തി ഭാവിയുടെ വാഗ്ദാനങ്ങള്‍ ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് മേള നടത്തുന്നത് .നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍സി സി ഓഫീസര്‍ ക്യാപ്റ്റന്‍ ഡോ.നന്ദകുമാര്‍ കോറോത്ത് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് സി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിനയകുമാര്‍,
കെ ദിനേശ്,ടി കെ പ്രകാശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ അജയകുമാര്‍ സ്വാഗതവുംസിസ്റ്റര്‍ ടെസ്സിനന്ദിയും പറഞ്ഞു.

 

error: Content is protected !!