കാഞ്ഞങ്ങാട് : ഓട്ടോതൊഴിലാളി യൂണിയന് സിഐടിയു അനശ്വര യൂണിറ്റ് വാര്‍ഷിക സമ്മേളനം നടന്നു. അതിയാമ്പൂര് ബാല ബോധിനി വായനശാലയില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ.ഉണ്ണി നായര്‍ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് എ. കണ്ണന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്റ്റാന്റിലെ മുതിര്‍ന്ന തൊഴിലാളി നാരായണന് നെല്ലിക്കാട്ടിനെ ആദരിച്ചു.
യു.കെ പവിത്രന്, പി.രാഘവന്, സി.ബാലകൃഷ്ണന് പ്രമോദ് മണലില്‍, ദിനേശന് ആവിയില്‍, ചന്ദ്രന് കണിയാകുണ്ട് എന്നിവര്‍ സംസാരിച്ചു എ. ശശീധരന് സ്വാഗതം പറഞ്ഞു.
