എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ സ്‌നേഹലോകം 26 ന് സൗത്ത് ചിത്താരിയില്‍

കാഞ്ഞങ്ങാട്: സമസ്ത സെന്റിനറിയുടെ ഭാഗമായി സംസ്ഥാത്തെ വിവിധ സോണ്‍ കേന്ദ്രങ്ങളില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സോണ്‍ പ്രതിനിധി സമ്മേളം 26 ന് സൗത്ത് ചിത്താരിയില്‍ നടക്കും. വിവിധ സെഷനുകളിലായി നടക്കുന്ന ചര്‍ച്ചാ സമ്മേനം 26 ന് രാവിലെ 10 ന് മുഹ്യുദ്ധീന്‍ സഅദി കൊട്ടുകര ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുസ്സ ത്താര്‍ പഴയകടപ്പുറം അധ്യക്ഷനാവും. രാവിലെ 10 മുതല്‍ രാത്രി 10 വരെ സ്‌നേഹലോകം. മാധ്യമ നിലപാടിന്റെ സൗന്ദര്യം എന്ന വി ഷയം എസ് എം എ സംസ്ഥാന സെക്രട്ടറി മുഹമ്മദലി സഖാഫി വള്യാടും തിരുനബിയുടെ കര്‍മ്മഭൂമി എന്ന വിഷയം സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂരും അവതരിപ്പിക്കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് നബി സ്‌നേഹത്തിന്റെ മധുരം, സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി ഉസ്‌റത്തുല്‍ ഹസന എന്ന വിഷയവും അവതരിപ്പിക്കും. വൈകിട്ട് 4ന് പൂര്‍ണ്ണതയുടെ മനുഷ്യാവകാശം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഉദിനൂര്‍ സുകുമാരന്‍, ഫൈളുറഹ്‌മാന്‍ ഇര്‍ഫാനി, സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. വൈകിട്ട് 6 ന് അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട സ്‌നേഹ സന്ദേശം കൈമാറും. തുടര്‍ന്ന് മദനീയം ആത്മീയ മജ്ലിസിന് അബ്ദുല്ലത്തീഫ് സഖാഫി നേതൃത്വം നല്‍കും. സമ്മേളത്തില്‍ വിവിധ മത-രാഷ്ട്രീയ, രംഗത്തെ, ക്ഷണിതാക്കള്‍ ശ്രോദക്കളായി എത്തും. പ്രതിനിധികളായെത്തുന്ന അം ഗങ്ങള്‍ക്കുള്ള റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി വരുന്നു. സമ്മേളനത്തിന്റെ ഭാഗമായി വ്യാഴം മുതല്‍ രണ്ടു ദിവസങ്ങളിലായി സോണ്‍ പരിധിയിലെ മഹല്ല് ഖബര്‍ സ്ഥാനികളില്‍ പ്രസിഡണ്ട് മദനീയം അബ്ദുല്ലത്തീഫ് സഖാഫിയുടെ നേതൃത്വത്തില്‍ സഫറേ സിയാറത്ത് സംഘടിപ്പിക്കും.

ഖബര്‍ സിയാറത്ത് സംഗമം വ്യാഴം രാവിലെ ഒമ്പതിന് പാറപ്പള്ളി മഖാം സിയാറത്തോടെ ആരംഭിക്കും. കയ്യുള്ള കൊച്ചി, കാഞ്ഞിരപ്പൊയില്‍, ബങ്കളം, നീലേശ്വരം, കേട്ടപ്പുറം, ഓര്‍ച്ച, അഴിത്തല, സിയാറിത്തിങ്കര, ഫലാഹ് നഗര്‍, പുഞ്ചാവി, ഞാണിക്കടവ്, പടന്നക്കാട്, കൊവ്വല്‍പള്ളി, ആറങ്ങാടി, കുളിയങ്കാല്‍, പുതിയകോട്ട, തെക്കേപ്പുറം തുടങ്ങിയ ഖബര്‍ സ്ഥാനികളിലെ പ്രാര്‍ത്ഥന സംഗമത്തിന് ശേഷം 5 30 ന് കോട്ടച്ചേരിയില്‍ സമാപിക്കും. രണ്ടാം ദിവസമായ വെള്ളി ഉച്ചക്ക് 1 30 ന് പഴയകടപ്പുറം മഖ്ബറ സിയാറത്തിന് ശേഷം കല്ലൂരാവി, ബാവ നഗര്‍, ബല്ലാകടപ്പുറം, കൊളവയല്‍, മുട്ടുന്തല, അതി ഞ്ഞാല്‍, കോയപ്പള്ളി, മാണിക്കോത്ത്, സൗത്ത് ചിത്താരി, സെന്റര്‍ ചിത്താരി തുടങ്ങിയ ഖബര്‍സ്ഥാനികളിലെ പ്രാര്‍ത്ഥനക്ക് ശേഷം നോര്‍ത്ത് ചിത്താരിയില്‍ സമാപിക്കും. പരിപാടികള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി വി സി അബ്ദുല്ല സഅദി,
സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മൗലവി കൊളവയല്‍, എസ് എം എ ജില്ലാ ജന.സെക്രട്ടറി ബശീര്‍ മങ്കയം, സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുസ്സത്താര്‍ പഴയകടപ്പുറം, ബി.കെ. അബ്ദുറഹ്‌മാന്‍ ഹാജി, സുബൈര്‍ പടന്നക്കാട്, നൗഷാദ് ചുള്ളിക്കര, മടിക്കൈ അബ്ദുള്ള ഹാജി, മുമ്മമ്മദ് റാശിദ് ഹിമമി ,അബ്ദുല്‍ അസീസ് അടുക്ക എന്നിവര്‍പങ്കെടുത്തു

 

error: Content is protected !!