മാരക ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍

ചെറുവത്തൂര്‍: മാരക ലഹരി മരുന്നു വില്പനക്കാരനായ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ എം.നിതിന്‍ (32) നെയാണ് കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് പ്രതിയുടെ വീട്ടുപറമ്പില്‍ നിന്ന് 5.831 ഗ്രാം മാരക ലഹരി മരുന്നായ മെത്താ ഫിറ്റാമിനുമായി പിടിയിലായത്. റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് )മാരായ പ്രമോദ് കുമാര്‍ വി ,സി കെ വി സുരേഷ് ,ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ നൗഷാദ് കെ .അജീഷ്‌സി ,സിവില്‍ എക്‌സൈസ് ഓഫീസര്‍ മഞ്ജുനാഥന്‍ വി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ധന്യ ടിവി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

error: Content is protected !!