തുണിക്കടയില്‍ പെണ്‍കുട്ടി വസ്ത്രം മാറുന്നത് മൊബൈലില്‍ പകര്‍ത്തിയ യുവാവിന് തടവും പിഴയും

കാസര്‍കോട്: തുണിക്കടയില്‍ വച്ച് 16 വയസ്സുകാരി വസ്ത്രം മാറുന്നത് മൊബൈലില്‍ പകര്‍ത്തിയ ജീവനക്കാരന് രണ്ടു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും. ബന്തിയോട് സംസം മന്‍സിലില്‍ ബി.മുഹമ്മദ് അഷ്‌റഫിനെ(31) ആണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രബാനു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു മാസംകൂടി കഠിനതടവ് അനുഭവിക്കണം.
2022ല്‍ കുമ്പള എസ്‌ഐ വി. കെ.അനീഷ് ചാര്‍ജ് ചെയ്ത കേസിലാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ.പ്രിയഹാജരായി

 

error: Content is protected !!