കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.വി ഗോപിനാഥന്‍ അന്തരിച്ചു

കാസര്‍കോട്: പ്രകൃതി പഠനവുമായി യാത്രക്കായി പുറപ്പെട്ട കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രൊഫസര്‍ വി.ഗോപിനാഥന്‍ അന്തരിച്ചു.

കാസര്‍കോട് ട്രാവല്‍ ക്ലബിന്റെ മലപ്പുറം ജില്ലാ പഠനയാത്രക്കായാണ് ചൊവ്വാഴ്ച രാവിലെയാണ് കാസര്‍കോട്ടു നിന്നു പ്രകൃതി സ്‌നേഹികള്‍ക്കൊപ്പം യാത്ര പുറപ്പെട്ടത്. പഠന സന്ദര്‍ശനത്തിനുള്ള രൂപരേഖ തയ്യാറാക്കിയ ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു.
മലപ്പുറം നിലമ്പൂരായിരുന്ന അദ്ദേഹത്തിന് ഇന്നലെ രാത്രി 12 മണിയോടെ ശ്വാസം തടസ്സം ദുസ്സഹമാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ അദ്ദേഹത്തെ വണ്ടൂര്‍ നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സംഘാംഗങ്ങളുടെ നേതൃത്വത്തില്‍ കാസര്‍കോട്ടേക്ക് കൊണ്ടു വരും. ഭാര്യ പ്രൊഫസറും കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ശ്രീമതിയും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു.

ഉത്തരമേഖലാ കൊളേജിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും എല്ലാ മേഖലകളിലും അവരിലൊരാളായ സൗമ്യ സാന്നിധ്യമായിരുന്നു. കാസര്‍കോട് മേഖലയുടെ പുരോഗമന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി സംഘടനകള്‍, വിദ്യാഭ്യാസ- സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍, കാലാ – സാഹിത്യ കൂട്ടായ്മകള്‍, പൊതുപ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം നിറസാന്നിധ്യമായിരുന്നു അദ്ദേഹം. മക്കള്‍ ശ്രുതി മനോജ് (എഞ്ചിനിയര്‍ അമേരിക്ക), ഡോ.ശ്വേത കണ്ണൂര്‍ഡോക്ടറാണ്.

error: Content is protected !!