നവഗ്രഹകീര്‍ത്തനം കൊണ്ട് സമ്പന്നമായ രണ്ടാം ദിനം

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന അഞ്ചാമത് ദീപാവലി സംഗീതോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ ഗോശാല സ്ഥാപകന്‍ വിഷ്ണു പ്രസാദ് ഹെബ്ബാര്‍ രചിച്ച നവഗ്രഹ കീര്‍ത്തനങ്ങള്‍ കര്‍ണ്ണാടക സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ട് ആലപിച്ചും കൊണ്ട് പ്രകാശനം ചെയ്തു. ലവംഗി, ചക്രവാകം, ആനന്ദഭൈരവി , ധന്യാസി, ആരഭി , ഹംസധ്വനി, വസന്ത, ശ്രീരാഗം, ഹംസനാദം എന്നീ രാഗങ്ങളില്‍ ഒന്‍പത് ഗ്രഹങ്ങളെ കുറിച്ചുള്ള ഒന്‍പത് കൃതികളാണ് ചിട്ടപ്പെടുത്തി വിഷ്ണു ഭട്ട് ആലപിച്ചത്. പക്കമേളത്തില്‍ വീണയില്‍ ശ്രീലത നിക്ഷിത് , വയലിനിലില്‍ സുനിത ഹരിശങ്കര്‍, മൃദംഗത്തില്‍ തൃപ്പൂണിത്തുറ രാജ് നാരായണന്‍, ഘടത്തില്‍ രോഹിത് പ്രസാദ് , മുഖര്‍ശംഖില്‍ ഗോപി നാദലയയും സഹകരിച്ചു.
രണ്ടാം ദിനത്തില്‍ അനസൂയ പാഥക്, സര്‍വ്വേശ് ദേവസ്ഥലി , അദിതി പ്രഹ്ലാദ് , അഭിജ്ഞറാവു, ശില്‍പ്പ പഞ്ച, അജയ് മുക്ക് ചെന്നൈ, ശ്രീനിധി ഭട്ട്, സ്‌നേഹ ഗോമതി, വിഭശ്രീ ബെള്ളാരെ , ശ്രുതി വാരിജാക്ഷന്‍, പ്രതീക്ഷ ഭട്ട്, സഹസ്ര കൊമ്പ്രാജെ എന്നിവര്‍ നന്ദി മണ്ഡപത്തില്‍ ഗാനാര്‍ച്ചനനടത്തി

error: Content is protected !!