അനാഥമക്കളെ നമ്മുടെ മക്കളായി കാണണം: ഡോ:അബൂബക്കര്‍ കുറ്റിക്കോല്‍

കാഞ്ഞങ്ങാട്:കാഞ്ഞങ്ങട്മുസ്ലിം യത്തിംഖാനയുടെ നവീകരിച്ച ആണ്‍കുട്ടികളും പെണ്‍കുട്ടികളും താമസിക്കുന്ന ഹോസ്റ്റലിന്റെ ഉല്‍ഘാടനം സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ ഡോ: കുറ്റിക്കോല്‍ അബൂബക്കര്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥമക്കള്‍ക്ക് ഏറ്റവും നൂതനമായ സൗകര്യങ്ങളും വിദ്യഭ്യാസവും നല്‍കി അവരെ സംരക്ഷിക്കണമെന്നും അബൂബക്കര്‍ കുറ്റിക്കോല്‍ കൂട്ടിചേര്‍ത്തു.

ചടങ്ങില്‍ യത്തീംഖാന പ്രസിഡന്റ് ബെസ്റ്റോ കുഞ്ഞാമദ് ഹാജി,ജനറല്‍ സെക്രട്ടറി,സുപ്രീം മുഹമ്മദ് കുഞ്ഞി,ട്രഷര്‍ സി. കെ റഹ്‌മത്തുള്ള,വൈസ് പ്രസിഡന്റ്മാരായ എം. പി ജാഫര്‍,ബി.എം.മുഹമ്മദ് കുഞ്ഞി,ആസിഫ് മെട്രോ, ജോ:സെക്രട്ടറിമാരായ പി. എം.നാസ്സര്‍,ഹമീദ് ചേരാകാടത്ത്,നൗഷാദ് എം പി,എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായ സുറൂര്‍ മൊയ്തു ഹാജി,തായല്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, പി. എം,കുഞ്ഞബ്ദുള്ള ഹാജി,സി.മുഹമ്മദ് കുഞ്ഞി,കെ.എച്ച്. ഷംസുദ്ദീന്‍,കെ.കെ. ബദറുദ്ധീന്‍,പി.എം. ഫാറൂഖ്,സി.ച്ച് മുസ്തഫ, കുഞ്ഞബ്ദുള്ള ഹാജി ജിദ്ദ,എം.കെ. അബൂബക്കര്‍,സമദ് നിടുംകണ്ട,അബൂബക്കര്‍ സൗദി,സി.എച്ച്.അഷറഫ് കൊത്തിക്കാല്‍ മുന്‍ ഭാരവാഹികളായ മുബാറക് ഹസ്സൈനാര്‍ ഹാജി,മജീദ് ഹാജി ചിത്താരി,ഗള്‍ഫ് ശാഖ കമ്മിറ്റിമാരായ യൂസഫ് ഹാജി അരയി,കെ.കെ. സുബൈര്‍,കമറുദ്ദീന്‍, കുവൈറ്റ്,നാസ്സര്‍ ഫ്രൂട്ട്, എന്നിവര്‍ ആശംസകള്‍ ചേര്‍ന്നു സംസാരിച്ചു

തുടര്‍ന്ന് നടന്ന സഹൃദ സംഗമത്തില്‍ ബെസ്റ്റോ കുഞ്ഞാമദ് ഹാജി അദ്ധ്യക്ഷനായി.ഡോ:കുറ്റിക്കോല്‍ അബൂബക്കര്‍ ഉല്‍ഘാടന പ്രസംഗം നടത്തി.സംഗമത്തില്‍ പങ്കെടുത്തവര്‍ നവീകരിച്ച ഹോസ്റ്റല്‍ സന്ദര്‍ശിച്ചു.കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനക്ക് 40 കിലോവാള്‍ട്ട് സോളാര്‍ പാനല്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് യു എ ഇ ബൈസ്ഡ് ബിസിനസ് ഗ്രൂപ്പായ സിംകോ ഗ്രൂപിന്റെ ചെയര്‍മാന്‍ ഫ്രൂട്ട് നാസര്‍ പ്രഖ്യാപിച്ചു.
ചടങ്ങില്‍ വെച്ച് എം എസ് എസ് വനിതാവിംങ് യത്തിം ഖാനക്ക് നല്‍കുന്ന സാമ്പത്തിക സഹായം ട്രഷറര്‍ സി. കെ.റഹ്‌മത്തുള്ളയ്ക്ക് കൈമാറി.

error: Content is protected !!