കാലിക്കറ്റ് സര്‍വ്വകലാശാല എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി ഡോ. വി വിജയകുമാര്‍ ചുമതല ഏല്‍ക്കും

കാഞ്ഞങ്ങാട് : കാലിക്കറ്റ് സര്‍വ്വകലാശാലഎന്‍ എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കോമേഴ്സ് വിഭാഗം വകുപ്പ് മേധാവിയും അസ്സിറ്റന്റ് പ്രൊഫസറും ആയ ഡോ. വി വിജയകുമാര്‍ ചുമതല ഏല്‍ക്കും.സര്‍വ്വ കലാശാലയില്‍ തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുള്ള എന്‍ യൂണിറ്റുകളുടെ മേല്‍ നോട്ടമാണ് ഉള്ളത്.ഒരു വര്‍ഷത്തേക്ക് ഡെപ്യൂറ്റേഷന്‍ വ്യവസ്ഥയില്‍ ആണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച ഉത്തരവിറങ്ങി.കഴിഞ്ഞ നാലു വര്‍ഷം കാസര്‍കോട് ജില്ലാ എന്‍ എസ് എസ് കോര്‍ഡിനേറ്ററായിരുന്നു.കണ്ണൂര്‍ സര്‍വ്വകലാശാലയിലെ രണ്ടു പ്രാവശ്യം മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡും കഴിഞ്ഞ വര്‍ഷത്തിലെ സംസ്ഥാന അവാര്‍ഡും ലഭിച്ചു. രക്തദാനം,ലഹരിവിരുദ്ധ പ്രവര്‍ത്തന മേഖലയില്‍ നിരവധി നിരവധി നേട്ടങ്ങള്‍ വിജയകുമാറിന്റെകാലഘട്ടങ്ങളില്‍ ജില്ലയിലെ എന്‍ എസ് എസ് യൂണിറ്റുകള്‍ നേടിയിരുന്നു.കേരളത്തിലെ ഏറ്റവും വലിയ സര്‍വ്വകലാശാലകളില്‍ ഒന്നായ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ലഭിച്ച ഉത്തരവാദിത്വo ഏറെ സന്തോഷം നല്‍കുന്ന ഒന്നാണെന്നും കാസര്‍കോട് ജില്ലയ്ക്കുള്ള അംഗീകാരം ആയിട്ടാണ് ഈ നേട്ടത്തിനെ കാണുന്നതെന്നും വിജയകുമാര്‍പ്രതികരിച്ചു.

error: Content is protected !!