കാഞ്ഞങ്ങാട് :ഉപ്പിലികൈ മാടം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്ര ഊട്ട് പുര നിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന സമ്മാന കൂപ്പണിന്റെ ഉദ്ഘാടന കര്‍മ്മം നരിക്കാട്ടറ ക്ഷേത്ര ദേവനര്‍ത്തകന്‍ പത്മനാഭന്‍ വെളിച്ചപ്പാടാന്‍ ആദ്യ കൂപ്പണ്‍ കാഞ്ഞങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലര്‍ അനില്‍ വാഴുന്നറൊടിക്ക് നല്‍കി നിര്‍വഹിച്ചു . നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എം.മാധവന്‍ നായര്‍,ഇ വി വിജയന്‍ ക്ഷേത്രമാതൃസമിതി ഭാരവാഹികളായ ടി വി ഭാഗീരഥി, ഇ.വി. ശുഭലക്ഷ്മി എന്നിവര്‍ സംസാരിച്ചു. നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ മനോജ് ഉപ്പിലിക്കൈ സ്വാഗതവും ട്രഷറര്‍ ടി രമേശന്‍ നായര്‍ നന്ദിയുംപറഞ്ഞു.
