നീലേശ്വരം: ജില്ലയ്ക്ക് അനുവദിച്ച ക്ഷേമനിധി ഓഫിസ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കണമെന്ന് കാസര്‍കോട് ജില്ലാ ജനറല്‍ വര്‍ക്കേര്‍സ് യൂണിയന് സി ഐ ടി യു വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. നീലേശ്വരം കൃഷ്ണപ്പിള്ള മന്ദിരത്തില്‍ നടന്ന ജനറല്‍ ബോഡി സി ഐ ടി യു സംസ്ഥാനക്കയറ്റിയംഗം യു. തമ്പാന് നായര്‍ ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് സാബു അബ്രഹാം അധ്യക്ഷനായി. വി.വി. തമ്പാന് അനുശോചനം പ്രമേയവും ജില്ലാ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ അഡ്വ.സി.രാമചന്രര് വരവ് – ചിലവ് കണക്കും അവതരിപ്പിച്ചു. കെ.ഉണ്ണി നായര്‍ സ്വാഗതവും ഒ . വി.രവീന്ദ്രന് നന്ദിയും പറഞ്ഞു
ഭാരവാഹികള്‍: സാബു അബ്രഹാം (പ്രസിഡന്റ്) കെ.ബാലകൃഷ്ണന് സി.രാമചന്ദ്രന് . ഗംഗാധരന് കാസര്‍കോട് . പി.വത്സല , ഒ വി.രവീന്ദ്രന് (വൈസ് പ്രസിഡണ്ടുമാര്‍) വി.വി. തമ്പാന് (ജനറല്‍ സെക്രട്ടറി) . പാറക്കോല്‍ രാജന്, ഏ കെ . ആല്‍ബര്‍ട്ട് , സി.ആര്. നീനു ,എം രാമചന്ദ്രന്, അന്‍സാരി കെ. മജിദ്(സെക്രട്ടറിമാര്‍ ) പി.ബി. ഷീബ (ട്രഷറര്‍) .കെ.വി. സരിത (വനിത സബ്ബ് കമ്മറ്റി കണ്‍വീനര്‍) പി.പി. പ്രസന്ന (ജോ: കണ്‍വീനര്‍) അസംഘടിത തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്തിട്ടുള്ള തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ നിന്നും നിലവില്‍ അനുവദിക്കപ്പെടുന്ന ആനുകുല്യങ്ങള്‍ പലതും അപര്യാപ്തമാണ്. ആനുകൂല്യങ്ങള്‍ കാലോചിത മായി പരിഷ്ക്കരിക്കുക. ലിംഗവിത്യാസമില്ലാതെ ആനുകുല്യങ്ങള്‍ നല്‍കുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകഎന്നി പ്രമേയങ്ങളും ജനറല്‍ ബോഡി പ്രമേയത്തിലുടെആവശ്യപ്പെട്ടു.
