പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ അഞ്ചാമത് ദീപാവലി സംഗീതോത്സവത്തിന് ദീപാവലി ദിനത്തില്‍ തിരിതെളിഞ്ഞു. പ്രമുഖ വ്യവസായിയും ഭാരതീയ ഗോസംരക്ഷണ പ്രവര്‍ത്തകനും കൂടിയായ കൊല്‍ക്കത്തയിലെ മഹാവീര സോനിക ദീപം തെളിയിച്ചു. ചടങ്ങില്‍ ഗോശാല സ്ഥാപകന്‍ വിഷ്ണുപ്രസാദ് ഹെബ്ബാര്‍, ഡോ നാഗരത്‌ന ഹെബ്ബാര്‍, പരമ്പര വിദ്യാപീഠം സംഗീത ഗുരു വെള്ളിക്കോത്ത് വിഷ്ണുഭട്ട് , സംഗീതജ്ഞന്‍ താമരശ്ശേരി ഈശ്വരന്‍ ഭട്ടതിരി എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് അഞ്ചാമത് സംഗീതോത്സവത്തിന്റെ ആദ്യ പരിപാടിയില്‍ ഉഡുപി പവന ആചാര്‍ നേതൃത്വം നല്‍കിയ അഞ്ച് വീണകള്‍ ചേര്‍ന്ന കച്ചേരിയായിരുന്നു. ഇടയാര്‍ സഹോദരങ്ങള്‍, താമരശ്ശേരി ഈശ്വരന്‍ ഭട്ടതിരി, വെള്ളിക്കോത്ത് സഹോദരികളായ ഉഷാഭട്ട് ജയലക്ഷ്മി ഭട്ട് , കാഞ്ഞങ്ങാട് ടി. പി. ശ്രീനിവാസന്‍, ശ്രീഹരി ഭട്ട്, ചൈതന്യ അശോക്, വൈഷ്ണവി നമ്പ്യാര്‍ എന്നിവരുടെ കച്ചേരികള്‍ നന്ദി മണ്ഡപത്തില്‍ അരങ്ങേറി. പ്രണവം ശങ്കരന്‍ നമ്പൂതിരിയുടെ കച്ചേരിയില്‍ ഇടപ്പള്ളി അജിത് വയലിനിലും മൃദംഗത്തില്‍ ബാലകൃഷ്ണ കമ്മത്തും ഘടത്തില്‍ ശ്രീജിത്ത് വെള്ളാട്ടഞൂറും പക്കമേളമൊരുക്കി
വിഷ്ണു ഹെബ്ബാര്‍ രചിച്ച ഭജനകള്‍ വെള്ളിക്കോത്ത് വിഷ്ണു ഭട്ടിന്റെ നേതൃത്വത്തിലുള്ള പരമ്പര വിദ്യാപീഠം ഭജന സംഘം ഭക്തിസാന്ദ്രമായി നന്ദി മണ്ഡപത്തില്‍ ആലപിച്ചു. ശ്രീലത നിക്ഷിത് വീണയിലും കുഴല്‍മന്ദം രാമകൃഷ്ണന്‍ മൃദംഗത്തിലും കൃഷ്ണപ്രസാദ് ഹെബ്ബാര്‍ കീ ബോഡിലും സഹകരിച്ചു.
സംഗീതോത്സവത്തില്‍ ഇന്ന്
സംഗീതോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് അനസൂയ പാഥക്, സര്‍വ്വേഷ് ദേവസ്ഥലി, അദിതിപ്രഹ്ലാദ് , അഭിജ്ഞ റാവു , ശില്‍പ്പ പഞ്ച. അജയ് മുക്ക് ചെന്നൈ , സ്‌നേഹ ഗോമതി വീണ , ശ്രീനിധി ഭട്ട്, വിഭ ശ്രീ ബെള്ളാരെ , ശ്രുതി വാരിജാക്ഷന്‍, ശ്രേയ കൊളത്തായ , പ്രതീക്ഷ ഭട്ട്, കാഞ്ചന സഹോദരികള്‍ എന്നിവര്‍ നന്ദി മണ്ഡപത്തില്‍ ഗാനാര്‍ച്ചന നടത്തും.
ഗോശാല സ്ഥാപകന്‍ രചിച്ച നവഗ്രഹ കൃതികള്‍ ഇന്ന് വെള്ളിക്കോത്ത് വിഷ്ണുഭട്ട് ഇന്ന് ആദ്യമായി നന്ദിമണ്ഡപത്തില്‍ ആലപിച്ച് കൃതികള്‍ പ്രകാശനംചെയ്യും
