അണ്ടര്‍ 19 സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് : എ ആര്‍ .അമേയയും എസ് ഇഷാനും വിജയികള്‍; ദേശീയ മല്‍സരത്തില്‍ പങ്കെടുക്കാന്‍ എട്ടുപേര്‍

കാഞ്ഞങ്ങാട്: കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേറ്റ് ടെക്‌നിക്കല്‍ കമ്മിറ്റിയും കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷനും ആതിഥ്യം വഹിച്ച മര്‍ച്ചന്റ്‌സ് ട്രോഫിക്കുള്ള അണ്ടര്‍ 19 സംസ്ഥാന ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള എ ആര്‍ .അമേയയും എസ് ഇഷാനും വിജയികള്‍. ശ്രീരാഗ് പത്മന്‍ (വായനാട് ),തീര്‍ത്ഥ എസ് പിള്ള (കൊല്ലം ), ബി.സി.അനെക്‌സ് കാഞ്ഞിരവിള (തിരുവനന്തപുരം ), ഹിദാ ഫാത്തിമ (കൊല്ലം), സഫല്‍ ഫാസില്‍ (ആലപ്പുഴ), മഞ്ജു മഹേഷ് (കോഴിക്കോട്) എന്നിവര്‍ 2 മുതല്‍ 4 വരെ സ്ഥാനക്കാരായി. ഈ എട്ട് പേരെയും ഡിസംബര്‍ 16 മുതല്‍ 24 വരെ ഛത്തീസ്ഗഢില്‍ നടക്കുന്ന ദേശീയതലമത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് മല്‍സരിക്കാന്‍ അര്‍ഹത നേടി. 5 മുതല്‍ 12 വരെ ആണ്‍കുട്ടികള്‍ വിഭാഗത്തില്‍ എ ഗിരിധര്‍ (എറണാകുളം ),എ ആര്‍ അക്ഷയ് (തിരുവനന്തപുരം ),ഇ ഷിയാസ് മോന്‍ (മലപ്പുറം ),പി അതുല്‍ കൃഷ്ണ (കോഴിക്കോട് ),എം അഖിലേഷ് (തിരുവനന്തപുരം ),അനന്ത നാരായണന്‍ (വയനാട്),ആരവ് അജിത് (തിരുവനന്തപുരം ),ബി അദ്വൈത് ദര്‍ശന്‍ (കോഴിക്കോട് ).

5 മുതല്‍ 12 വരെസ്ഥാനങ്ങള്‍ നേടിയപെണ്‍കുട്ടികള്‍:
(കോഴിക്കോട് ),ട്വിങ്കിള്‍ റിജു (എറണാകുളം ),എസ് ശ്രീനന്ദ(പത്തനം തിട്ട ),സ്‌നേഹ മനോജ് (തൃശൂര്‍ ),എസ് ശിവാനി (കോഴിക്കോട് ),സി സാരംഗി (മലപ്പുറം ),പി കീര്‍ത്തന (കണ്ണൂര്‍ ),പി എസ് ദേവപ്രിയ (എറണാകുളം ),യെലീന ഇസ്സിന്‍ (കോഴിക്കോട് ).
.രണ്ടുദിവസങ്ങളായി വ്യാപാരഭവന്‍ നടന്ന മത്സരം ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. സിനിമാതാരവും കാസര്‍കോട് ഡിവൈഎസ്പിയുമായ സിബി തോമസ് മുഖ്യാതിഥിയായി. കെ.എം.എം ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു.കോട്ടച്ചേരി സര്‍വീസ് ബാങ്ക് പ്രസിഡന്റ് എം രാഘവന്‍, കെ എം എ വൈസ് പ്രസിഡന്റ് പി.മഹേഷ്, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി രഞ്ജിത്ത് , വനിതാ വിങ്ങ് പ്രസിഡന്റ് ശോഭന ബാലകൃഷ്ണന്‍, കെ എം എ സെക്രട്ടറി സമീര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി. മുഹമ്മദ് അസ്ലാം, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, കെ എം എ ട്രഷറര്‍ ആസിഫ് മെട്രോ എന്നിവര്‍ സംസാരിച്ചു. ചെസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി എന്‍ രാജേഷ് സ്വാഗതവുംസംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ പവിത്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.മര്‍ച്ചന്റ് അസോസിയേഷന്‍ വൈ പ്രസിഡന്റുമാരായ എച്ച് ഇ അബ്ദുല്‍സലാം,എ ബാബുരാജ്, ഗിരീഷ് നായക്ക്, നിത്യാനന്ദനായക്, സെക്രട്ടറിമാരായ പി വി അനില്‍, ഫൈസല്‍ സൂപ്പര്‍, ബി എ ഷെരീഫ്, ഷംസുദ്ദീന്‍,ഷെരിഖ് ,
ചെസ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് ശ്രീധരന്‍ മടിക്കൈ, എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 83 പേര്‍ മല്‍സരത്തില്‍ പങ്കെടുത്തു.

error: Content is protected !!